ഭക്ഷ്യവിഷബാധ, 3 കുട്ടികൾ മരിച്ചു, 11 പേർ ആശുപത്രിയിൽ

ചെന്നൈ: തമിഴ്നാട്ടിലെ തിരൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് മൂന്ന് കുട്ടികൾ മരിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് 11 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിവേകാനന്ദ സേവാലയയിലെ അന്തേവാസികളാണ് ഭക്ഷ്യവിഷബാധയേറ്റ എല്ലാവരും.

ഇന്നലെ രാവിലെ ഇഡ്‌ലിയും പൊങ്കലുമാണ് ഇവർ കഴിച്ചത്. ഭക്ഷണം കഴിച്ചതിനു ശേഷം ആരോഗ്യപ്രശ്നങ്ങളുണ്ടായതിനെ തുടർന്ന് സേവാലയ ഔഷധ മരുന്ന് നൽകി. എന്നാൽ ആരോഗ്യനിലയിൽ മാറ്റം കാണാത്തതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ

ഉച്ച ഭക്ഷണവും രാത്രി ഭക്ഷണവും കുട്ടികൾ കഴിച്ചിരുന്നില്ല. സേവാലയത്തിലെ 15 കുട്ടികളിൽ രണ്ടുപേരെ ഇന്ന് രാവിലെ ഹോസ്റ്റലിൽ മരിച്ചതായി കണ്ടെത്തി. മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയും മരണപ്പെട്ടു.

മരിച്ച മൂന്നു കുട്ടികളും 10നും 14നുമിടയിൽ പ്രായമുള്ളവരാണ്. സംഭവത്തിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഭക്ഷണത്തിന്റെ സാമ്പിൾ പരിശോധനക്കായി അയച്ചിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികൾ അപകടനില തരണം ചെയ്തതായും ഒരു കുട്ടി വീട്ടിലേക്ക് മടങ്ങിയതായും പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"
[masterslider id="10"]

Related posts