ഭക്ഷ്യ വിഷബാധ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു 

ബെംഗളൂരു: ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥികൾ ആശുപത്രിയിൽ ആയതിനെ തുടർന്ന് നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്ന മംഗളൂരു സിറ്റി നഴ്‌സിംഗ് കോളജ് എന്ന സ്വകാര്യ സ്ഥാപനം അനിശ്ചിതകാലത്തേക്ക് അടച്ചു.

ഞായറാഴ്ച രാത്രി കോളജ് വനിത ഹോസ്റ്റലിലെ ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥത അനുഭവപ്പെട്ട മലയാളികള്‍ ഉള്‍പെടെ 137 വിദ്യാര്‍ഥികളെ രണ്ടു ദിവസങ്ങളിലായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സ്ഥാപനം അടച്ചിടുന്നതെന്ന് പ്രിന്‍സിപല്‍ ശാന്തി ലോബോ അറിയിച്ചു.

  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

എ ജെ, ഫാദര്‍ മുള്ളേര്‍സ്, കെഎംസി, യൂനിറ്റി, സിറ്റി എന്നീ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിച്ച കുട്ടികളില്‍ ഏറെ പേരേയും രക്ഷിതാക്കള്‍ വിടുതല്‍ വാങ്ങി കൊണ്ടുപോയെങ്കിലും 20 പേര്‍ ഇനിയും അപകട നില തരണം ചെയ്തിട്ടില്ലെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്‌ .എല്ലാവരും സുഖം പ്രാപിക്കുന്നു എന്നായിരുന്നു ചൊവ്വാഴ്ച രാവിലെ അധികൃതര്‍ പറഞ്ഞത്. ചൊവ്വാഴ്ച രാവിലേയും 13 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാര്യം അധികൃതര്‍ മറച്ചുവെച്ചു. സംഭവത്തെ തുടര്‍ന്ന് മംഗളൂരുവില്‍ പോലീസ് കോളജ് അധികൃതരുടേയും രക്ഷിതാക്കളുടേയും യോഗം വിളിച്ചപ്പോള്‍ ഗുരുതര ആരോപണങ്ങളാണ് കോളേജിനെതിരെ ഉയര്‍ന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
[masterslider id="10"]

Related posts