36 കാരിയെ കാറിനുള്ളിൽ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ 

ബെംഗളൂരു: അഞ്ച് മക്കളുടെ അമ്മയായ യുവതിയെ കാറിനുള്ളിൽ ബലാത്സംഗം ചെയ്തു. ഹോസ്ദുർഗിൽ താമസിക്കുന്ന കാസർകോട് സ്വദേശിനിയായ 36കാരിയാണ് പീഡനത്തിനിരയായത്. ശനിയാഴ്ചയാണ് യുവതി കാറിനുള്ളിൽ പീഡനത്തിനിരയായത്. കാഞ്ഞങ്ങാടു നിന്ന് യുവതിയെ കാറിൽ കയറ്റിക്കൊണ്ടു പോയി തെങ്ങിൻതോപ്പിൽ നിർത്തിയിട്ട ശേഷം കാറിനുള്ളിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ യുവതി പോലീസിൽ നൽകിയ പരാതിപ്രകാരം കാഞ്ഞങ്ങാട് സ്വദേശി മജീദിനെതിരെ ഹോസ്ദുർഗ് പോലീസ് ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തു. പ്രതിയും യുവതിയും മുൻ പരിചയമുണ്ട്. യുവതിയുടെ കുട്ടിക്ക് സുഖമില്ലാത്ത സമയം സഹായിക്കാനെന്ന പേരിൽ ബന്ധം സ്ഥാപിക്കുകയായിരുന്നു. ഈ പരിചയത്തിലാണ് യുവതിയെ കാറിൽ…

Read More

ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചു; കൊലപാതകമെന്ന് ആരോപണം

കാസർക്കോട്: ബേഡകത്ത് യുവതി ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം. മകള്‍ ആത്മഹത്യ ചെയ്യില്ലെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. പള്ളിക്കര സ്വദേശി മുര്‍സീനയെയാണ് കഴിഞ്ഞ തിങ്കളാഴ്ച വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുര്‍സീനയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് അസ്‌കറും മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നതായി മുര്‍സീന മുൻപും പരാതി പറഞ്ഞിരുന്നു. മുര്‍സീനയുടെ മരണം തങ്ങളെ വൈകിയാണ് അറിയിച്ചതെന്നും, അതില്‍ അസ്വാഭാവികത ഉണ്ടെന്നും കുടുംബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച്‌ കാഞ്ഞങ്ങാട് ഡി വൈ എസ് പി…

Read More

ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അമ്പതോളം പേരെ കസ്റ്റഡിയിലെടുത്തു

കാസര്‍കോട്: കാഞ്ഞങ്ങാട് ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അമ്പതോളം പേരെ ഹോസ്ദൂര്‍ഗ് പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലയിലെ പോലീസ് പരിശോധന ശക്തമാക്കി. റെയില്‍ വേ ട്രാക്കിന് സമീപമുള്ള വീടുകള്‍ കേന്ദ്രീകരിച്ച് നീരിക്ഷണം നടത്താനാണ് പോലീസിന്റെ നീക്കം. ഇന്ന് രാവിലെ മുതല്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നടപടി. തിരുവനന്തപുരത്തേക്ക് പോയ രാജധാനി എക്‌സപ്രസിന് നേരെയാണ് കല്ലേറുണ്ടായത്. കാഞ്ഞങ്ങാട് രാജധാനി എക്‌സ്പ്രസിന് നേരെയും മലപ്പുറത്ത് വന്ദേഭാരതിന് നേരെയുമാണ് കല്ലേറണ്ടായത്. ഉച്ചയ്ക്ക് 3.45 ഓടെ രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേണ്ടാവുയിരുന്നു. സംഭവത്തില്‍ ട്രെയിനിന്റെ എസി കോച്ചി…

Read More

റെയിൽ പാളത്തിൽ കല്ലും ക്ലോസറ്റിന്റെ പൊട്ടിയ കഷണങ്ങളും; അട്ടിമറി സംശയം 

കാസർകോട്: ക്ലോസറ്റ് പാളത്തിൽ കല്ലും പൊട്ടിയ കഷണങ്ങളും വച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് കണ്ണൂർ ഭാഗത്തുനിന്ന് കാസർകോട് ഭാഗത്തേക്ക് വരുന്ന പാലത്തിൽ ചെമ്പരിക്ക തുരങ്കത്തിനടുത്താണ് സംഭവം. കോയമ്പത്തൂർ- മംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിലെ ലോക്കോ പൈലറ്റാണ് പാലത്തിൽ ക്ലോസറ്റും കല്ലും മറ്റും വച്ചതായി ആദ്യം കണ്ടത്.  ട്രെയിൻ പോകുന്നതിനിടെ എന്തോ തട്ടിയതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കാസർകോട് റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചതിനെ തുടർന്ന് ആർപിഎഫും റെയിൽ പോലീസും ലോക്കൽ പോലീസും പരിശോധന നടത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊട്ടിയ ക്ലോസറ്റിന്റെ ഭാഗങ്ങളും ചെങ്കല്ലും…

Read More

സിനിമാ താരത്തെ പീഡിപ്പിക്കാൻ ശ്രമം, കേസിൽ കുടുങ്ങി മുൻ ഡിവൈഎസ്പി

കാസർകോട് : സിനിമാ താരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ മുൻ ഡിവൈഎസ്പിയും നടനുമായ മധുസൂദനന്റെ ചോദ്യം ചെയ്യൽ തുടരുന്നു. ഇന്നലെ മധുസൂദനനെതിരെ കാസർകോട് ബേക്കൽ പോലീസ് കേസെടുത്തു. കാസർകോട് പെരിയയിലെ ഹോം സ്റ്റെയിൽ വെച്ചാണ് സംഭവം നടന്നതെന്ന് നടിയുടെ പരാതിയിൽ പറയുന്നു. ഹോം സ്റ്റെയിൽ താമസിപ്പിച്ച്‌ ബിയർ കുടിക്കാൻ പ്രേരിപ്പിച്ചുവെന്നും തന്റെ മുറിയിൽ കിടക്കണമെന്ന് മധുസൂദനൻ ആവശ്യപ്പെട്ടതായും യുവതി ബേക്കൽ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Read More

ആക്രമണ സാധ്യതയെന്ന് റിപ്പോർട്ട്‌, ഷുക്കൂർ വക്കീലിന്റെ വീടിന് പോലീസ് സംരക്ഷണം

കാസർക്കോട് : അഡ്വ. ഷുക്കൂറിന്റെ കാഞ്ഞാങ്ങാട്ടെ വീടിന് പോലീസ് സംരക്ഷണം. മുസ്ലീം പിന്തുടര്‍ച്ചാ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് പൂര്‍ണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി അദ്ദേഹം ഭാര്യ ഷീനയെ വീണ്ടും വിവാഹം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഷൂക്കൂറിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ കൊലവിളി ഉയര്‍ന്നിരുന്നു. വീടിന് നേരെ ആക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് പോലീസുകാരെ മുഴുവന്‍ സമയവും വീടിന് കാവലായി നിര്‍ത്തിയിട്ടുണ്ട്. വിവാഹത്തിന് പിന്നാലെ അഡ്വ. ഷൂക്കൂറിനെ കൊലപ്പെടുത്തുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം സ്വദേശിയാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Read More

വീണ്ടും ഭക്ഷ്യവിഷബാധ, പെൺകുട്ടി മരിച്ചു

കാസർകോട് : സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം. കാസർഗോഡ് തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവതി(19) ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ഈ മാസം ഒന്നാം തീയതിയാണ് ഹോട്ടലിൽ നിന്ന് വാങ്ങിയ കുഴിമന്തി കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഇതിനു പിന്നാലെ കാസർഗോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു  കുറച്ചു ദിവസങ്ങളായി കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണെന്ന് വിവരം.

Read More
Click Here to Follow Us