റെയിൽ പാളത്തിൽ കല്ലും ക്ലോസറ്റിന്റെ പൊട്ടിയ കഷണങ്ങളും; അട്ടിമറി സംശയം 

കാസർകോട്: ക്ലോസറ്റ് പാളത്തിൽ കല്ലും പൊട്ടിയ കഷണങ്ങളും വച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചയ്ക്ക് കണ്ണൂർ ഭാഗത്തുനിന്ന് കാസർകോട് ഭാഗത്തേക്ക് വരുന്ന പാലത്തിൽ ചെമ്പരിക്ക തുരങ്കത്തിനടുത്താണ് സംഭവം. കോയമ്പത്തൂർ- മംഗളൂരു ഇന്റർസിറ്റി എക്സ്പ്രസ് ട്രെയിനിലെ ലോക്കോ പൈലറ്റാണ് പാലത്തിൽ ക്ലോസറ്റും കല്ലും മറ്റും വച്ചതായി ആദ്യം കണ്ടത്.  ട്രെയിൻ പോകുന്നതിനിടെ എന്തോ തട്ടിയതായി ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് കാസർകോട് റെയിൽവേ സ്റ്റേഷൻ മാസ്റ്ററെ അറിയിച്ചതിനെ തുടർന്ന് ആർപിഎഫും റെയിൽ പോലീസും ലോക്കൽ പോലീസും പരിശോധന നടത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് പൊട്ടിയ ക്ലോസറ്റിന്റെ ഭാഗങ്ങളും ചെങ്കല്ലും…

Read More

വിനോദസഞ്ചാര വികസനത്തിനായി നീക്കിവക്കുക 630 കോടി; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെം​ഗളുരു; കോവിഡ് പ്രതിസന്ധികൾ ബാധിച്ചിരുന്നെങ്കിലും ഇപ്പോൾ സംസ്ഥാനത്തെ ടൂറിസം മേഖല ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി. കൂടാതെ വിനോദസഞ്ചാര വികസനത്തിനായി നീക്കിവക്കുക 630 കോടി രൂപയാണെന്നും അദ്ദേ​ഹം അറിയിച്ചു. ഹംപിയിലെ ഹെലി ടൂറിസം പദ്ധതിക്ക് വേണ്ടി മാത്രം പ്രത്യേക തുക വകയിരുത്തുമെന്നും അറിയിച്ചു. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ കൂടി സംയോജിപ്പിച്ചാണ് വിനോദസഞ്ചാര വികസന പദ്ധതികൾ സംസ്ഥാനത്ത് ആസൂത്രണം നടത്തുകയെന്നും പറഞ്ഞു. കോവിഡ് കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പുരോ​ഗതിയുണ്ടെന്നും   വ്യക്തമാക്കി.

Read More

നീണ്ടകാലത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഹോട്ടലുകൾ ന​ഗരത്തിൽ സജീവമാകുന്നു

ബെം​ഗളുരു; കോവിഡ് രണ്ടാം തരം​ഗം കുറഞ്ഞതോടെ ന​ഗരത്തിൽ ഹോട്ടലുകൾ തിരിച്ചുവരവിന്റെ പാതയിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കോവിഡ് കാലമായതോടെ ഏറെ പ്രയാസം നേരിട്ട മേഖലയായിരുന്നു ഹോട്ടലുകളുടേത്. രുചികരമായ കേരള ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളിൽ പലതും കോവിഡ് തീർത്ത പ്രതിസന്ധിയിൽ കാലിടറി ഭാ​ഗികമായി പൂട്ടിപ്പോകുകയോ, ഏതാനും ചിലർ ഓൺലൈനായി ഭക്ഷണം നൽകുകയോ ചെയ്ത് വന്നിരുന്നു. എന്നാൽ കട പൂട്ടിക്കെട്ടി നാട്ടിലോട്ട് തിരിച്ചു പോയവരുടെ എണ്ണവും വളരെ അധികമായിരുന്നു. എന്നാൽ ഇത്തവണ രണ്ടാം തരം​ഗത്തിന് ശേഷം ഇളവുകൾ കാര്യമായി നൽകിയതോടെ കച്ചവടം കൂടുതൽ നടക്കുന്നതായി ഹോട്ടലുടമകൾ വ്യക്തമാക്കി. വർക്ക്…

Read More

വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് വിട; എച്ച്എസ്ആർ ലെ ഔട്ടിൽ സൈക്കിൾ ട്രാക്കുകൾ ഉടനെത്തും

ബെം​ഗളുരു: നാലുവർഷത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം എച്ച്എസ്ആർ ലെ ഔട്ടിൽ സൈക്കിൾ ട്രാക്കുകൾ എത്തുന്നു. 2 മീറ്റർ വീതിയും 7.2 കിലോമീറ്റർ വീതിയുമുള്ള ട്രാക്കിംങ് സംബന്ധമായജോലികൾ ബിബിഎംപി അടുത്ത ആഴ്ച്ച ആരംഭിക്കും. മറ്റ് വാഹനങ്ങൾ കയറാതിരിക്കാൻ ട്രാക്ക് പച്ചവരകൊണ്ട് വേരർതിരിക്കും. റോഡിന്റെ ഒരു വശത്ത് മാത്രമുള്ള റോഡിലൂടെ ഇരുഭാ​ഗത്തേക്കും സൈക്കിൾ ഓടിക്കാം.

Read More

സൈക്കിളുകൾക്ക് മാത്രമായി ട്രാക്ക്; മൈസുരു പദ്ധതി നടപ്പാക്കിയത് 8 വർഷങ്ങൾക്ക് മുൻപേ

ട്രിൻ ട്രിൻ ഇന്ത്യയിൽ ആദ്യമായി നടപ്പിൽ വരുത്തിയത് മൈസുരുവിലാണ്. 8 വർഷങ്ങൾക്ക് മുൻപേ സൈക്കിൾ യാത്രക്കാർക്ക് മാത്രമായി പ്രത്യക നടപ്പാതയും നിലവിൽ വന്നിരുന്നു. യാത്രക്കാരുടെ സുരക്ഷക്കായി മറ്റു വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ മഞ്ഞയും കറുപ്പും കൊണ്ട് ട്രാക്കിനെ വേർതിരിച്ചിട്ടുമുണ്ട്.

Read More

112.6 കിലോമീറ്റർ സൈക്കിൾ ട്രാക്കും, നടപ്പാതയും ഒരുങ്ങുന്നു; കാൽനടക്കാരുടെ സുരക്ഷിത യാത്രയും, സൈക്കിൾ യാത്ര പ്രോത്സാഹിപ്പിക്കലും ലക്ഷ്യം

ബെം​ഗളുരു: 26 മെട്രോ സ്റ്റേഷനുകളിലേക്കും , വ്യവസായ മേഖലകളിലേക്കും സൈക്കിൾ ട്രാക്കും , നടപ്പാതയും നിർമ്മിക്കുന്നു. 99.2 കോടി ചിലവിട്ട് ഇവ ഒരുക്കുന്നത് സൈക്കിൽ യാത്ര പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ്. അതോടൊപ്പം തന്നെ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യും. വിശദ പദ്ധതി ഒരാഴ്ച്ചക്കകം പൂർത്തിയാകുമെന്നും ഡിസംബറിൽ ടെൻഡർ ക്ഷണിക്കാനാകുെമന്നും ബിബിഎംപി വ്യക്തമാക്കി.

Read More

സുരക്ഷിത യാത്രയൊരുക്കാനെത്തുന്നു സൈക്കിൾ ട്രാക്ക്

ബെം​ഗളുരു: ന​ഗരത്തിൽ സുരക്ഷിത യാത്രയൊരുക്കാൻ സൈക്കിൾ ട്രാക്കുകൾ നിർമ്മിക്കുന്നു. പരിസ്ഥിതി സൗഹാർദ്ദ യാത്ര പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാ​ഗമായി ബിബിഎംപി കബൺ റോഡിൽ നിർമ്മിക്കുന്ന സൈക്കിൾ ട്രാക്ക് അവസാന ഘട്ടത്തിലേക്ക് കടന്നു. കബൺപാർക്ക് സർക്കിൾ മുതൽ മണിപ്പാൽ സെന്റർ വരെ ഏകദേശം 2 കിലോമീറ്റർ ദൂരത്തിലാണ് സൈക്കിൾ ട്രാക്ക് നിർമ്മിക്കുന്നത്.

Read More
Click Here to Follow Us