സാഗർ ജോഗ് വെള്ളച്ചാട്ടത്തിലേക്ക് കർണാടക ആർ.ടി.സി.യുടെ ടൂർ പാക്കേജ് ഇന്ന് മുതൽ 

ബെംഗളൂരു:നഗരത്തിൽ നിന്ന് സാഗർ ജോഗ് വെള്ളച്ചാട്ടത്തിലേക്ക് കർണാടക ആർ.ടി.സി.യുടെ ടൂർ പാക്കേജ് ഇന്ന് തുടങ്ങും. കർണാടക ആർടിസി യുടെ നോൺ എസ്‌സി സ്ലീപ്പർ ബസ് വെള്ളി, ശനി ദിവസങ്ങളിൽ നിന്ന് പുറപ്പെടും. മുതിർന്നവർക്ക് 2500 രൂപ കുട്ടികൾക്ക് 2300 രൂപയുമാണ്. സാരിഗെ എക്സ്പ്രസ് ബസ് ഷാനി , ഞായർ ദിവസങ്ങളിൽ ബംഗളൂരുവിൽ നിന്ന് പുറപ്പെടും. മുതിർന്നവർക്ക് 450 രൂപയും കുട്ടികൾക്ക് 300 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

Read More

വിനോദസഞ്ചാര വികസനത്തിനായി നീക്കിവക്കുക 630 കോടി; മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ

ബെം​ഗളുരു; കോവിഡ് പ്രതിസന്ധികൾ ബാധിച്ചിരുന്നെങ്കിലും ഇപ്പോൾ സംസ്ഥാനത്തെ ടൂറിസം മേഖല ശക്തമായ തിരിച്ചുവരവിന്റെ പാതയിലാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി. കൂടാതെ വിനോദസഞ്ചാര വികസനത്തിനായി നീക്കിവക്കുക 630 കോടി രൂപയാണെന്നും അദ്ദേ​ഹം അറിയിച്ചു. ഹംപിയിലെ ഹെലി ടൂറിസം പദ്ധതിക്ക് വേണ്ടി മാത്രം പ്രത്യേക തുക വകയിരുത്തുമെന്നും അറിയിച്ചു. കേന്ദ്രസർക്കാരിന്റെ വിവിധ പദ്ധതികൾ കൂടി സംയോജിപ്പിച്ചാണ് വിനോദസഞ്ചാര വികസന പദ്ധതികൾ സംസ്ഥാനത്ത് ആസൂത്രണം നടത്തുകയെന്നും പറഞ്ഞു. കോവിഡ് കേസുകൾ കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ പുരോ​ഗതിയുണ്ടെന്നും   വ്യക്തമാക്കി.

Read More

ബെം​ഗളുരുവിൽ നിന്ന് ഹംപിയിലേക്ക് ടൂർ പാക്കേജ് പുനരാരംഭിച്ചു; കർണ്ണാടക ആർടിസി

ബെം​ഗളുരു; ബെം​ഗളുരുവിൽ നിന്ന് ഹംപിയിലേക്ക് ടൂർ പാക്കേജ് പുനരാരംഭിച്ച് കർണ്ണാടക ആർടിസി. ഇതിനായി നോൺ എസി സ്ലീപ്പർ ബസാണ് ഉപയോ​ഗപ്പെടുത്തുക. ബെം​ഗളുരുവിൽ നിന്ന് രാത്രി പത്തിന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 04.30 ന് ബസ് ഹംപിയിലെത്തും. എത്തിയശേഷം വിശ്രമം, പ്രഭാത ഭക്ഷണം, ഉച്ച ഭക്ഷണം , രാത്രി ഭക്ഷണം എന്നിവക്കും സൗകര്യമുണ്ട്. ‌ രാത്രി പത്തിന് ഹംപിയിൽ നിന്ന് പുറപ്പെടുന്ന ബസ് പിറ്റെ ദിവസം രാവിലെ 04. 30 ന് ബെം​ഗലുരുവിലെത്തും. മുതിർന്നവർക്ക് 2500 രൂപയും കുട്ടികൾക്ക് 2300 രൂപയുമാണ് ടിക്കറ്റ്.

Read More
Click Here to Follow Us