ആ​ദി​ശ​ങ്ക​ര പ്ര​തി​മ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​ ന​ൽ​കി

ബം​ഗ​ളൂ​രു: ശൃം​ഗേ​രി ശ​ങ്ക​ര​ഗി​രി​യി​ൽ നിർമ്മിച്ച 32 അ​ടി ഉ​യ​ര​മു​ള്ള ആ​ദി ശ​ങ്ക​രാ​ചാ​ര്യ​രു​ടെ പ്രതിമ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​ന​ൽ​കി. 2010ൽ ​ശ്രീ ഭാ​ര​തി തീ​ർ​ഥ സ്വാ​മി നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക്ക് തു​ട​ക്ക​മി​ടു​ക​യും, 2024ൽ ​ഭാ​ര​തി തീ​ർ​ഥ സ്വാ​മി​യും വി​ധു​ശേ​ഖ​ര ഭാ​ര​തി സ്വാ​മി​യും ചേ​ർ​ന്ന് അ​നാ​ച്ഛാ​ദ​നം ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, സാ​​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ഇ​നി മു​ത​ൽ രാ​വി​ലെ ഏ​ഴു മു​ത​ൽ ഉ​ച്ച​ക്ക് ര​ണ്ടു വ​രെ​യും വൈ​കീ​ട്ട് മൂ​ന്നു മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യും എ​ല്ലാ ദി​വ​സ​വും ഇ​വി​ടെ സ​ന്ദ​ർ​ശ​നം ന​ട​ത്താം. പ്ര​വേ​ശ​നം പൂർണമായും സൗ​ജ​ന്യ​മാ​ണ്.

Read More

നീണ്ടകാലത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഹോട്ടലുകൾ ന​ഗരത്തിൽ സജീവമാകുന്നു

ബെം​ഗളുരു; കോവിഡ് രണ്ടാം തരം​ഗം കുറഞ്ഞതോടെ ന​ഗരത്തിൽ ഹോട്ടലുകൾ തിരിച്ചുവരവിന്റെ പാതയിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കോവിഡ് കാലമായതോടെ ഏറെ പ്രയാസം നേരിട്ട മേഖലയായിരുന്നു ഹോട്ടലുകളുടേത്. രുചികരമായ കേരള ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളിൽ പലതും കോവിഡ് തീർത്ത പ്രതിസന്ധിയിൽ കാലിടറി ഭാ​ഗികമായി പൂട്ടിപ്പോകുകയോ, ഏതാനും ചിലർ ഓൺലൈനായി ഭക്ഷണം നൽകുകയോ ചെയ്ത് വന്നിരുന്നു. എന്നാൽ കട പൂട്ടിക്കെട്ടി നാട്ടിലോട്ട് തിരിച്ചു പോയവരുടെ എണ്ണവും വളരെ അധികമായിരുന്നു. എന്നാൽ ഇത്തവണ രണ്ടാം തരം​ഗത്തിന് ശേഷം ഇളവുകൾ കാര്യമായി നൽകിയതോടെ കച്ചവടം കൂടുതൽ നടക്കുന്നതായി ഹോട്ടലുടമകൾ വ്യക്തമാക്കി. വർക്ക്…

Read More