ബിജെപി നേതാക്കളുടെ ഷൂ നാക്കിയല്ലാത്തത് കൊണ്ടുതന്നെ ബാങ്ക് അകൗണ്ട് പോലുമില്ലാതെ താൻ വാടക വീട്ടില്‍; ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക്

ബെംഗളൂരു: ബിജെപി നേതാക്കളുടെ ഷൂ നക്കിയെങ്കില്‍ താന്‍ ബാങ്ക് അകൗണ്ട് പോലുമില്ലാതെ വാടക വീട്ടില്‍ താമസിക്കുന്ന അവസ്ഥ വരില്ലായിരുന്നുവെന്ന് ശ്രീരാമ സേന നേതാവ് പ്രമോദ് മുത്തലിക് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെ പറഞ്ഞു.

തനിക്ക് രാഷ്ട്രീയം കളിക്കാന്‍ അറിയില്ല. ചങ്ക് ഇതാ പറിച്ചു കാണിക്കാം. ബിജെപിയുടെ കപട ഹിന്ദുത്വത്തില്‍ വീണുപോയി. തനിക്ക് എതിരെ 109 കേസുകളാണുള്ളത്. ഇതില്‍ ഏറെയും ബിജെപി സര്‍കാര്‍ ചുമത്തിയതാണ്. മന്ത്രി സുനില്‍ കുമാറിന്റെ സിറ്റിംഗ് സീറ്റായ കാര്‍ക്കള മണ്ഡലത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ല. വിജയിക്കും എന്ന പ്രതീക്ഷയാണ് അനുദിനം ലഭിക്കുന്ന പിന്തുണ നല്‍കുന്നതെന്നും മുത്തലിക് പറഞ്ഞു.

  കര്‍ണാടക അതിര്‍ത്തി അടച്ചു

കൂടാതെ ദക്ഷിണ കന്നഡ ജില്ലാ ചുമതല വഹിക്കുന്ന ഊര്‍ജ-സാംസ്‌കാരിക മന്ത്രി വി സുനില്‍ കുമാറിന്റെ സമ്പാദ്യം അദ്ദേഹം ആദ്യം തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനേക്കാന്‍ എന്തുമാത്രം വര്‍ധിച്ചു എന്ന് കാണണം. ഭരണതലത്തിലെ അഴിമതിയുടെ അടയാളമാണതെന്ന് മുത്തലികെ കൂട്ടിച്ചേര്‍ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രെക്കിംഗിനിടെ കാണാതായ ടെക്കിക്കായുള്ള തിരച്ചിൽ നാലാം ദിവസവും ഊർജിതം; ഫോട്ടോയിൽ പുതിയ സൂചന
[masterslider id="10"]

Related posts