ആമസോണില്‍ ഓർഡർ ചെയ്തത് 12000 രൂപയുടെ ഇലക്‌ട്രിക് ടൂത്ത് ബ്രഷ്; ലഭിച്ചത് ചാട്ട് മസാല പാക്കറ്റ്

ഡല്‍ഹി: ആമസോണില്‍ വിലകൂടിയ ഇലക്‌ട്രിക്ക് ടൂത്ത് ബ്രഷ് ഓര്‍ഡര്‍ ചെയ്ത യുവതിക്ക് ഒടുവില്‍ ലഭ്യമായത് നാല് ചാറ്റ് മസാല പാക്കറ്റ്.ഈ കാര്യം ഉടന്‍ തന്നെ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു. 12,000 രൂപ വിലയുള്ള ഓറല്‍ ബി യുടെ ഇലക്‌ട്രിക് ടൂത്ത് ബ്രഷ് ഓര്‍ഡര്‍ ചെയ്ത യുവതിയ്ക്കാണ് എംഡിഎച്ച്‌ ചാറ്റ് മസാല പാക്കറ്റ് കിട്ടിയത്.ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ട പോസ്റ്റില്‍ തന്റെ അമ്മയാണ് ടൂത്ത് ബ്രഷ് ഓര്‍ഡര്‍ ചെയ്തതെന്നാണ് യുവതി കുറിച്ചത്. ടൂത്ത് ബ്രഷിനു പകരം ചാറ്റ് മസാലയാണ് ലഭിച്ചത്.

പോസ്റ്റില്‍ ഓണ്‍ലൈന്‍ സെല്ലറുടെ പേര് വെളിപ്പെടുത്തുകയും ഇതേ വില്‍പ്പനക്കാരനെതിരെ 2022 ജനുവരി മുതലുള്ള പരാതികളുടെ സ്‌ക്രീന്‍ ഷോട്ടും യുവതി പങ്കുവച്ചു.ക്യാഷ് ഓണ്‍ ഡെലിവറി വഴി വീട്ടിലെത്തിയ സാധനം ലഭ്യമായപ്പോള്‍ തന്നെ അമ്മയ്ക്ക് സംശയം തോന്നിയിരുന്നു. ഡെലിവറി എക്‌സിക്യൂട്ടീവിന് പണം നല്‍കുന്നതിനു മുന്‍പ് തന്നെ അമ്മ തുറന്നു നോക്കിയപ്പോഴാണ് അബദ്ധം പറ്റിയ കാര്യം മനസ്സിലാക്കിയതെന്നും യുവതി ട്വിറ്ററില്‍ പറഞ്ഞു. എന്തിനാണ് ഇത്തരം വില്‍പ്പനക്കാരെ ആമസോണ്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും യുവതി ട്വിറ്ററിലൂടെ ചോദിച്ചു.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
  ബെംഗളൂരു മേഖലയിലെ രണ്ട് പ്രധാന ദേശീയപാതകളിൽ ടോൾ നിരക്ക് വർദ്ധിപ്പിച്ചു: യാത്ര ഇനി ചെലവേറും

ഡിയര്‍ ആമസോണ്‍, ഒരു വര്‍ഷമായി ആളുകളെ കബളിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ സെല്ലറിനെ നിങ്ങള്‍ എന്തുകൊണ്ട് ഒഴിവാക്കുന്നില്ല. എന്റെ അമ്മ ഓര്‍ഡര്‍ ചെയ്തത് 12,000 രൂപ വിലയുള്ള ഓറല്‍ ബി യുടെ ഇല്കട്രിക് ടൂത്ത് ബ്രഷാണ്. പക്ഷേ കിട്ടിയതോ എംഡിഎച്ചിന്റെ നാല് ചാറ്റ് മസാല പാക്കറ്റും. 2022 ജനുവരി മുതല്‍ നിരവധി ആളുകളെയാണ് MEPLTD എന്ന ഈ വില്‍പ്പനക്കാരന്‍ പറ്റിച്ചുകൊണ്ടിരിക്കുന്നത്’ എന്നും യുവതി ട്വീറ്റില്‍ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts