ആക്രമണ സാധ്യതയെന്ന് റിപ്പോർട്ട്‌, ഷുക്കൂർ വക്കീലിന്റെ വീടിന് പോലീസ് സംരക്ഷണം

കാസർക്കോട് : അഡ്വ. ഷുക്കൂറിന്റെ കാഞ്ഞാങ്ങാട്ടെ വീടിന് പോലീസ് സംരക്ഷണം. മുസ്ലീം പിന്തുടര്‍ച്ചാ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് പൂര്‍ണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി അദ്ദേഹം ഭാര്യ ഷീനയെ വീണ്ടും വിവാഹം ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് ഷൂക്കൂറിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ കൊലവിളി ഉയര്‍ന്നിരുന്നു.

  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്

വീടിന് നേരെ ആക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് പോലീസുകാരെ മുഴുവന്‍ സമയവും വീടിന് കാവലായി നിര്‍ത്തിയിട്ടുണ്ട്. വിവാഹത്തിന് പിന്നാലെ അഡ്വ. ഷൂക്കൂറിനെ കൊലപ്പെടുത്തുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം സ്വദേശിയാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡേറ്റിങ് ആപ്പിലെ സുന്ദരിക്ക് പിന്നിൽ ഒളിഞ്ഞിരുന്നത് 11 പേർ; ബെം​ഗളൂരുവിൽ വലയിലായത് 'ഡേറ്റിങ് മോഹി'ച്ചെത്തിയ യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts