ഐഎസ്എൽ സെമിയിൽ ഗോൾ രഹിത സമനില

ഹൈദരാബാദ് : തുടര്‍ച്ചയായ രണ്ടാം തവണയും ഐ എസ് എല്‍ ചാമ്പ്യന്‍ഷിപ്പ് നേട്ടത്തിലേക്ക് അടുക്കാന്‍ ഹൈദരാബാദ് എഫ് സിയും സീസണിലെ മികച്ച ഫോമില്‍ പന്ത് തട്ടുന്ന എ ടി കെ മോഹന്‍ ബഗാനും നേര്‍ക്കുനേര്‍ കളത്തിലെത്തിയപ്പോള്‍ ഗോള്‍ രഹിതസമനില. കഴിഞ്ഞ സീസണില്‍ സെമിയിലേറ്റ പരാജയത്തിന് കണക്ക് തീര്‍ക്കാന്‍ എ ടി കെയും അതേ എതിരാളികളെ വീണ്ടും തോല്‍പ്പിച്ച്‌ കലാശപ്പോരിന് ഇറങ്ങാന്‍ ഹൈദരാബാദും തുനിഞ്ഞെങ്കിലും ഗോള്‍ മാത്രം അകന്നു നിന്നു. രണ്ടാം ലെഗ് മത്സരം തിങ്കളാഴ്ച നടക്കും

Read More

തീവ്രവാദ കേസ്, പാക് പൗരനുൾപ്പെടെ 3 പേർക്ക് ജീവപര്യന്തം

ബെംഗളൂരു:തീവ്രവാദക്കേസിൽ പാകിസ്ഥാൻ പൗരനുൾപ്പെടെ മൂന്നുപേർക്ക് എൻ.ഐ.എ. പ്രത്യേക കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പാക് പൗരൻ മുഹമ്മദ് ഫഹദ്, മൈസൂരു സ്വദേശി സയ്യിദ് അബ്ദുൾ റഹ്മാൻ, ചിക്കമഗളൂരു സ്വദേശി അഫ്‌സർ പാഷ എന്നിവരെയാണ് ശിക്ഷിച്ചത്. ആടുഗോഡി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ 2012-ലാണ് സെൻട്രൽ ക്രൈംബ്രാഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ ബെംഗളൂരുവിലും കലബുറഗിയിലും സ്ഫോടനം നടത്താനും സംഘടനാ നേതാക്കളെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നതായി കോടതി നിരീക്ഷിച്ചു.

Read More

കോടികൾ സമ്പാദിച്ചത് അടക്ക കൃഷിയിലൂടെ, അഴിമതി ആരോപണത്തിൽ വിശദീകരണവുമായി എംഎൽഎ

ബെംഗളൂരു:വീട്ടില്‍ നിന്നും ഓഫീസില്‍ നിന്നും 8.23 കോടി രൂപ ലോകായുക്ത പിടിച്ചെടുത്തതില്‍ വിശദീകരണവുമായി ബിജെപി എംഎല്‍എ. അഴിമതിയാരോപണം നേരിടുന്ന ബിജെപി എം.എല്‍.എ. മാദല്‍ വിരൂപാക്ഷപ്പയാണ് തനിക്ക് പണം ലഭിച്ചത് അടയ്ക്ക വിറ്റാണെന്ന് പറഞ്ഞത്. വിരൂപാക്ഷപ്പ ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയ ശേഷം ചന്നേശപൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പൊട്ടിക്കരഞ്ഞത്. തന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ പണം കുടുംബത്തിന്റേതാണ്. നമ്മുടെ താലൂക്ക് അടയ്ക്ക കൃഷിക്ക് പേരുകേട്ടതാണ്. സാധാരണ കര്‍ഷകന്റെ വീട്ടില്‍ പോലും അഞ്ചും ആറും കോടി രൂപയുണ്ട്. എനിക്ക് 125 ഏക്കറുണ്ട്. വിപണനശാലയുമുണ്ട്. നിരവധി ബിസിനസുകള്‍ നടത്തുന്നു.…

Read More

മുത്തങ്ങയിലും തോൽപ്പെട്ടിയിലും വിനോദ സഞ്ചാരം നിരോധിച്ചു

കൽപ്പറ്റ: വയനാട്ടിൽ മുത്തങ്ങ, തോൽപെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇന്നു മുതൽ ഏപ്രിൽ 15 വരെ വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കർണാടക, തമിഴ്‌നാട് വനപ്രദേശങ്ങളിൽ നിന്നു വന്യജീവികൾ തീറ്റയും വെള്ളവും തേടി വയനാടൻ കാടുകളിലേക്കു കൂട്ടത്തോടെ വരാൻ തുടങ്ങിയ സാഹചര്യമാണിത്. വന്യജീവിസങ്കേതത്തിൽ വരൾച്ച രൂക്ഷമായതിനാൽ കാട്ടുതീ ഭീഷണിയും ഉണ്ട്. ഈ സമയത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദസഞ്ചാരം വന്യജീവികളുടെ സ്വൈരവിഹാരത്തിനു തടസ്സം സൃഷ്ടിക്കാനും വിനോദസഞ്ചാരികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുണ്ടാകാനും സാധ്യതയുണ്ടെന്നു വിലയിരുത്തിയാണു വിനോദസഞ്ചാരം താൽക്കാലികമായി വിലക്കി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് സർവേറ്റർ ഉത്തരവിട്ടത്.

Read More

നർത്തകിക്ക് നേരെ നോട്ടുകൾ വാരിയെറിഞ്ഞു, നേതാവിനെതിരെ രൂക്ഷ വിമർശനം

ബെംഗളൂരു: വിവാഹ ചടങ്ങില്‍ നര്‍ത്തകിക്ക് നേരെ കറന്‍സി നോട്ടുകള്‍ വാരിയെറിയുന്ന കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ വൈറല്‍. ധര്‍വാഡിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ ശിവശങ്കര്‍ ഹംപാനാവര്‍ എന്ന നേതാവാണ് നോട്ടുകള്‍ നര്‍ത്തകിക്ക് നേരെ വാരി‌യെറിഞ്ഞത്. ഗാനത്തിന് ഒപ്പം നേതാവും നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. ഇദ്ദേഹത്തിന്റെ അനുയായികള്‍ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. വിഡിയോ വൈറൽ ആയതോടെ വിമർശനവുമായി ബിജെപി രംഗത്ത് എത്തി. ഇത് ലജ്ജാകരമാണെന്ന് കര്‍ണാടക ബിജെപി ജനറല്‍ സെക്രട്ടറി മഹേഷ് തെങ്കിങ്കൈ പ്രതികരിച്ചു. ഒരു പെണ്‍കുട്ടി നൃത്തം ചെയ്യുന്നു, അവളുടെ നേരെ നേതാവ് പണം…

Read More

മനീഷ് സിസോദിയയെ ഇ. ഡി അറസ്റ്റ് ചെയ്തു

ന്യൂഡൽഹി: മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആഴ്ച സിബിഐ അറസ്റ്റ് ചെയ്ത സിസോദിയയെ കഴിഞ്ഞ ദിവസം കോടതി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. അതിനുശേഷമാണ് ഇ.ഡി. അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ ആരംഭിച്ചത്. തുടര്‍ന്നാണ് അറസ്റ്റ്.

Read More

ജയ ജയ ജയ ജയഹേ ബോളിവുഡിലേക്ക്

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും ഒന്നിച്ച ‘ജയ ജയ ജയ ജയ ഹേ’ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റുകളിൽ ഒന്നായിരുന്നു. വിപിന്‍ ദാസാണ് ചിത്രത്തിന്റെ സംവിധാനം. വിപിന്‍ ദാസും നാഷിദ് മുഹമ്മദ്‌ ഫാമിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.’ജയ ജയ ജയ ജയ ഹേ’ ബോളിവുഡിലേക്ക് റീമേക്കിന് സാധ്യതകള്‍ തെളിയുന്നു എന്നതാണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ട്. ‘ജയ ജയ ജയ ജയ ഹേ’ കണ്ട് ഇഷ്‍ടപ്പെട്ട ബോളിവുഡ് നടന്‍ ആമിര്‍ ഖാനാണ് മലയാള ചിത്രത്തിന്റെ ബോളിവുഡ് റീമേക്കിന് മുന്‍കൈ എടുക്കുന്നത്. സംവിധായകന്‍ വിപിന്‍ ദാസിനെ…

Read More

ഒത്തു തീർപ്പിന് 30 കോടി വാഗ്ദാനം, ഫേസ്ബുക്ക് ലൈവിൽ സ്വപ്ന സുരേഷ്

ബെംഗളൂരു:  സ്വര്‍ണ്ണക്കടത്ത് കേസിൽ  സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കമുള്ളവർക്കെതിരെ ആരോപണങ്ങളുമായി സ്വപ്ന സുരേഷിന്റെ ഫേസ് ബുക്ക് ലൈവ്. വിജയ് പിള്ള എന്ന ഇടനിലക്കാരനെ വെച്ച് സ്വര്‍ണ്ണക്കടത്ത് കേസിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനടക്കം ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ചെന്ന് സ്വപ്ന സുരേഷ്. ഒത്തു തീർപ്പിനായി 30 കോടിയാണ് വാഗ്ദാനം ചെയ്തത്. തെളിവ് കൈമാറണമെന്ന് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന വെളിപ്പെടുത്തി. പിള്ള എന്നയാൾ വിളിച്ചു. ഇന്റര്‍വ്യൂ എന്ന പേരിലാണ് വിളിച്ചത്. കേസ് സെറ്റിൽ ചെയ്യുന്നതിന് 30 കോടി രൂപ വാഗ്ദാനം ചെയ്തു. സിപിഎം…

Read More

ആക്രമണ സാധ്യതയെന്ന് റിപ്പോർട്ട്‌, ഷുക്കൂർ വക്കീലിന്റെ വീടിന് പോലീസ് സംരക്ഷണം

കാസർക്കോട് : അഡ്വ. ഷുക്കൂറിന്റെ കാഞ്ഞാങ്ങാട്ടെ വീടിന് പോലീസ് സംരക്ഷണം. മുസ്ലീം പിന്തുടര്‍ച്ചാ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് പൂര്‍ണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി അദ്ദേഹം ഭാര്യ ഷീനയെ വീണ്ടും വിവാഹം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഷൂക്കൂറിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ കൊലവിളി ഉയര്‍ന്നിരുന്നു. വീടിന് നേരെ ആക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് പോലീസുകാരെ മുഴുവന്‍ സമയവും വീടിന് കാവലായി നിര്‍ത്തിയിട്ടുണ്ട്. വിവാഹത്തിന് പിന്നാലെ അഡ്വ. ഷൂക്കൂറിനെ കൊലപ്പെടുത്തുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതില്‍ ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം സ്വദേശിയാണെന്നാണ് പോലീസ് നല്‍കുന്ന സൂചന.

Read More

കാട്ടുതീയിൽ അകപ്പെട്ട് പെൺകുട്ടി മരിച്ചു 

ബെംഗളൂരു: കാട്ടു തീയിൽ പെട്ട് 13 വയസുകാരി പെൺകുട്ടി മരിച്ചു. തീയിൽ അകപ്പെട്ട മറ്റ് രണ്ട് പെൺകുട്ടികൾ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ ആണ്. ദേവരായനദുർഗ ലക്ഷ്മി നാരായണ സ്വാമി ക്ഷേത്രത്തിൽ ഉത്സവത്തിന് പങ്കെടുക്കാൻ ബന്ധുക്കൾക്കൊപ്പം പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഗുരുതരമായി പൊള്ളലേറ്റ മാനസ എന്ന പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ശക്തമായ കാറ്റിനെ തുടർന്ന് ചുറ്റും തീ പടർന്നു പിടിച്ചതാണ് മാനസ ഉൾപ്പെടെയുള്ള വർക്ക് പൊള്ളൽ ഏൽക്കാൻ ഇടയായതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More
Click Here to Follow Us