ബെംഗളൂരു: വിവാഹ ചടങ്ങില്‍ നര്‍ത്തകിക്ക് നേരെ കറന്‍സി നോട്ടുകള്‍ വാരിയെറിയുന്ന കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ വൈറല്‍.
ധര്‍വാഡിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടില്‍ ശിവശങ്കര്‍ ഹംപാനാവര്‍ എന്ന നേതാവാണ് നോട്ടുകള്‍ നര്‍ത്തകിക്ക് നേരെ വാരിയെറിഞ്ഞത്. ഗാനത്തിന് ഒപ്പം നേതാവും നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം.
ഇദ്ദേഹത്തിന്റെ അനുയായികള്‍ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. വിഡിയോ വൈറൽ ആയതോടെ വിമർശനവുമായി ബിജെപി രംഗത്ത് എത്തി.
ഇത് ലജ്ജാകരമാണെന്ന് കര്‍ണാടക ബിജെപി ജനറല്‍ സെക്രട്ടറി മഹേഷ് തെങ്കിങ്കൈ പ്രതികരിച്ചു. ഒരു പെണ്‍കുട്ടി നൃത്തം ചെയ്യുന്നു, അവളുടെ നേരെ നേതാവ് പണം എറിയുന്നു. പണത്തിന്റെ വില ഇവര്‍ക്ക് അറിയില്ല. ഇത്തരം സംഭവങ്ങള്‍ കോണ്‍ഗ്രസിന്റെ സംസ്കാരം എന്താണെന്ന് കാണിക്കുന്നു, സംഭവത്തെ അപലപിക്കുന്നുവെന്നും കോണ്‍ഗ്രസ് ഇത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി വക്താവ് രവി നായികും കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചു. ഇയാള്‍ പെണ്‍കുട്ടികള്‍ക്ക് എന്ത് ബഹുമാനമാണ് നല്‍കുന്നത്. കല്യാണസ്ഥലത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ പണം എറിയുന്ന സംസ്കാരമാണ് കോണ്‍ഗ്രസിന്. ഇക്കാര്യം കോണ്‍ഗ്രസിന് മാത്രമേ വിശദീകരിക്കാന്‍ കഴിയൂ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവ് ഇങ്ങനെ പെരുമാറുന്നത് തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ യുവതിയോട് ഉടന്‍ മാപ്പ് പറയണമെന്നും സംഭവം സ്ത്രീകളോടുള്ള തികച്ചും അനാദരവാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് ഈ വിഷയത്തില്‍ ഇതുവരെയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.