മുത്തങ്ങയിലും തോൽപ്പെട്ടിയിലും വിനോദ സഞ്ചാരം നിരോധിച്ചു

കൽപ്പറ്റ: വയനാട്ടിൽ മുത്തങ്ങ, തോൽപെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ ഇന്നു മുതൽ ഏപ്രിൽ 15 വരെ വിനോദസഞ്ചാരികളുടെ പ്രവേശനം നിരോധിച്ചു. കർണാടക, തമിഴ്‌നാട് വനപ്രദേശങ്ങളിൽ നിന്നു വന്യജീവികൾ തീറ്റയും വെള്ളവും തേടി വയനാടൻ കാടുകളിലേക്കു കൂട്ടത്തോടെ വരാൻ തുടങ്ങിയ സാഹചര്യമാണിത്. വന്യജീവിസങ്കേതത്തിൽ വരൾച്ച രൂക്ഷമായതിനാൽ കാട്ടുതീ ഭീഷണിയും ഉണ്ട്. ഈ സമയത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദസഞ്ചാരം വന്യജീവികളുടെ സ്വൈരവിഹാരത്തിനു തടസ്സം സൃഷ്ടിക്കാനും വിനോദസഞ്ചാരികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുണ്ടാകാനും സാധ്യതയുണ്ടെന്നു വിലയിരുത്തിയാണു വിനോദസഞ്ചാരം താൽക്കാലികമായി വിലക്കി പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് സർവേറ്റർ ഉത്തരവിട്ടത്.

Read More

കുടക് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇനി ടിക്കറ്റ് നിരക്ക് ഇരട്ടി തുക

ബെംഗളൂരു: കുടക് ജില്ലയില്‍ വനം വകുപ്പിന് കീഴിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ ഇനി ഇരട്ടി തുക നല്‍കേണ്ടിവരും. പുതുക്കിയ നിരക്കുകള്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു. കുശാല്‍നഗറിലെ കാവേരി നിസര്‍ഗധാമ ദ്വീപിലും ദുബാരെ, ഹാരംഗി തുടങ്ങിയ ആനക്യാമ്പുകളിലുമാണ് നിരക്ക് വര്‍ധിപ്പിച്ചത്. കാവേരി നിസര്‍ഗധാമയില്‍ പ്രവേശന ഫീസ് 30 രൂപയില്‍ നിന്ന് 60 രൂപയായും ദുബാരെയില്‍ 50 രൂപയില്‍ നിന്ന് 100 രൂപയായും ഹാരംഗിയില്‍ 30 രൂപയില്‍ നിന്ന് 50 രൂപയായും ഉയര്‍ത്തി. കാവേരി നദിയിലെ ഒരു ചെറിയ ദ്വീപാണ് നിസര്‍ഗധാമ. ജീര്‍ണാവസ്ഥയിലായ തൂക്കുപാലത്തിന്‍റെ…

Read More
Click Here to Follow Us