കുടക് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇനി ടിക്കറ്റ് നിരക്ക് ഇരട്ടി തുക

ബെംഗളൂരു: കുടക് ജില്ലയില്‍ വനം വകുപ്പിന് കീഴിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ ഇനി ഇരട്ടി തുക നല്‍കേണ്ടിവരും.

പുതുക്കിയ നിരക്കുകള്‍ ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.

കുശാല്‍നഗറിലെ കാവേരി നിസര്‍ഗധാമ ദ്വീപിലും ദുബാരെ, ഹാരംഗി തുടങ്ങിയ ആനക്യാമ്പുകളിലുമാണ് നിരക്ക് വര്‍ധിപ്പിച്ചത്. കാവേരി നിസര്‍ഗധാമയില്‍ പ്രവേശന ഫീസ് 30 രൂപയില്‍ നിന്ന് 60 രൂപയായും ദുബാരെയില്‍ 50 രൂപയില്‍ നിന്ന് 100 രൂപയായും ഹാരംഗിയില്‍ 30 രൂപയില്‍ നിന്ന് 50 രൂപയായും ഉയര്‍ത്തി.

  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍

കാവേരി നദിയിലെ ഒരു ചെറിയ ദ്വീപാണ് നിസര്‍ഗധാമ. ജീര്‍ണാവസ്ഥയിലായ തൂക്കുപാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കായി 45 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. പാലത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കും നഷ്ടപരിഹാര ഫണ്ടിലേക്ക് ഫണ്ട് കണ്ടെത്തുന്നതിനുമാണ് പ്രവേശന ഫീസ് വര്‍ധിപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അടുക്കള ബജറ്റ് തകർത്ത് പച്ചക്കറി വിലക്കയറ്റം; ബെംഗളൂരുവിൽ വഴുതനങ്ങയ്ക്ക് സെഞ്ച്വറി, ബീൻസിന് ഡബിൾ സെഞ്ച്വറി!
[masterslider id="10"]

Related posts