കർണാടകയിൽ കോൺഗ്രസ്‌ ഭരണം വരും, മുഖ്യമന്ത്രിയെ ഹൈക്കമാന്റ് തീരുമാനിക്കും ; ഡി. കെ ശിവകുമാർ

ബെംഗളൂരു: വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസ്‌ അധികാരത്തിൽ വരുമെന്നും മുഖ്യമന്ത്രി ആരാകുമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ ഡി.കെ.ശിവകുമാർ.

ഞാൻ മുഖ്യമന്ത്രി ആകും എന്നല്ല, എ.ഐ.സി.സി പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരാണ് അക്കാര്യം തീരുമാനിക്കേണ്ടത്. അവരുടെ തീരുമാനം അത് പോലെയായിരിക്കും കാര്യങ്ങൾ -ശിവകുമാർ പറഞ്ഞു. ഹുബ്ബള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്

കർണാടകയിൽ നാലു മാസത്തിനകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. കർണാടക കോൺഗ്രസിൽ ഡി.കെ. ശിവകുമാറും പ്രതിപക്ഷനേതാവും മുൻ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയും തമ്മിൽ അധികാരവടംവലി നിലവിൽ രൂക്ഷമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടപ്പാത കൈയേറ്റ വിരുദ്ധ ഡ്രൈവ്: ബെംഗളൂരുവിൽ ചൊവ്വാഴ്ച മാത്രം 54 കിലോമീറ്റർ പാത ഒഴിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts