24 മത് സ്പീക്കറായി എ.എൻ ഷംസീറിനെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: കേരള നിയമസഭയുടെ 24-ാം മത്  സ്പീക്കറായി എ.എൻ ഷംസീറിനെ തിരഞ്ഞെടുത്തു. ഷംസീറിന് 96 വോട്ടുകളും പ്രതിപക്ഷ സ്ഥാനാർത്ഥിയായ അൻവർ സാദത്തിന് 40 വോട്ടുകളും ലഭിച്ചു.

കേന്ദ്ര സ്പീക്കർ ചിറ്റയം ഗോപകുമാറാണ് പുതിയ സ്പീക്കർ പ്രഖ്യാപിച്ചത്. ഇതിന് ശേഷം മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന് ഷംസീറിനെ സ്പീക്കർ കസേരയിലേക്ക് ആനയിച്ചു.

എം.ബി രാജേഷ് മന്ത്രിയായ ഒഴിവിലേക്കാണ് പുതിയ സ്പീക്കറെ തിരഞ്ഞെടുത്തത്. തലശ്ശേരി മണ്ഡലത്തിൽ നിന്ന് തുടർച്ചയായി രണ്ടു തവണ വിജയിച്ച ഷംസീർ കണ്ണൂരിൽനിന്നുള്ള ആദ്യ സ്പീക്കറാണ്. വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുരംഗത്ത് ഇദ്ദേഹം സജീവമായത്.

  ഇന്ധനവില വർദ്ധനവിന് പിന്നാലെ സംസ്ഥാനത്ത് സ്വകാര്യ ബസ് ചാർജ് കൂട്ടി; യാത്രാച്ചെലവ് കുത്തനെ ഉയരും

2021-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം സ്വന്തമാക്കി. 36,801 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂർ സർവകലാശാല യൂണിയൻ പ്രഥമ ചെയർമാനായിരുന്നു. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ ജോയന്റ് സെക്രട്ടറി, ഡിവൈഎഫ്ഐ ഐ. ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ന​ഗരത്തിൽ മലയാളി വിദ്യാർഥികളെ വീടുകയറി ആക്രമിച്ച് കവർച്ച; പണവും മൊബൈലും ലാപ്ടോപ്പുകളും കവര്‍ന്ന ആറ് തമിഴ്‌നാട് സ്വദേശികൾ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു
[masterslider id="10"]

Related posts

Click Here to Follow Us