ഭക്തിയുടെ മറവിൽ പീഡനം, വ്യാജ സ്വാമിയും ഭാര്യയും അറസ്റ്റിൽ 

ബെംഗളൂരു: ഭക്തിയുടെ മറവിൽ യുവതിയെ വർഷങ്ങളായി പീഡിപ്പിച്ച വ്യാജ സ്വാമിയും ഭാര്യയും അറസ്റ്റിൽ . യുവതിയുടെ കുടുംബാംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് അറസ്റ്റ് ചെയ്തത്. ആനന്ദമൂർത്തി, ഭാര്യ ലത എന്നിവരെയാണ് ബലത്സംഗം, വധഭീഷണി, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ ആവളഹള്ളിയിലാണ് സംഭവം.

ആറ് വർഷങ്ങൾക്ക് മുമ്പ് ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് യുവതി ആനന്ദമൂർത്തിയെ പരിചയപ്പെടുന്നത്. ജീവിതത്തിൽ വലിയ ആപത്ത് വരാൻ പോവണമെന്നും കുടുംബാംഗങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും ഇയാൾ യുവതിയെ പറഞ്ഞ് ഭീഷണിപ്പെടുത്തി. കാളി ദേവിയെ പൂജിച്ചാൽ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്നും വീട്ടിലേക്ക് വരാനും ഇയാൾ യുവതിയോട് ആവശ്യപ്പെട്ടു.

  മുഖ്യമന്ത്രിയുടെ ആഭ്യന്തര ഓഫീസിലേക്കുള്ള പ്രവേശന കവാടം മാറ്റി; മുറിയിലെ സജ്ജീകരണങ്ങൾ അറിയാൻ വായിക്കാം

ഇത് വിശ്വസിച്ച യുവതി ഇയാളുടെ വീട്ടിലേക്ക് പോയി. പൂജയുടെ ഭാഗമാണെന്ന വ്യാജേന ഇയാൾ യുവതിയെ ലഹരി പാനീയം നൽകി ബോധരഹിതയാക്കി. ബോധം തെളിഞ്ഞപ്പോഴാണ് താൻ പീഡിപ്പിക്കപ്പെട്ട വിവരം യുവതി അറിയുന്നത്. ആനന്ദമൂർത്തി ബാലത്സംഗം ചെയ്യുമ്പോൾ ഭാര്യ ലത അത് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇക്കാര്യം ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

തുടർന്ന് യുവതിയെ നഗ്ന ദൃശ്യങ്ങൾ കാട്ടി ഇയാൾ ആറ് വർഷത്തോളം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിനിടെ രണ്ട് ദിവസം മുമ്പ് യുവതിയുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചു. എന്നാൽ ആനന്ദമൂർത്തി യുവതിയുമായി വിവാഹം ഉറപ്പിച്ച യുവാവിനെ കാണുകയും യുവതിയുടെ ദൃശ്യങ്ങൾ കാട്ടി വിവാഹത്തിൽ നിന്ന് പിൻമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

  പ്രണയനൈരാശ്യം; ബെംഗളൂരുവിൽ യുവാവ് ഹൈടെൻഷൻ വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി; വട്ടം കറക്കി നാല് മണിക്കൂർ

പിന്നാലെ മാതാപിതാക്കളെ വിളിച്ച ആനന്ദമൂർത്തി യുവതിയെ ആർക്കെങ്കിലും വിവാഹം കഴിച്ചാൽ കുടുംബത്തെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തു. പിന്നാലെ വീട്ടുകാർ യുവതിയിൽ നിന്ന് കാര്യങ്ങൾ മനസിലാക്കിയ ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു.

അതേസമയം ആനന്ദമൂർത്തി ലക്ഷക്കണക്കിന് രൂപ തന്നിൽ നിന്ന് തട്ടിയെടുത്തതായും നിരവധി സ്ത്രീകളോട് സമാനമായ തട്ടിപ്പ് നടത്തിയതായും ഇരയായ യുവതി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts