ക്രെഡിറ്റ്‌ കാർഡ് തട്ടിപ്പിൽ നഷ്ടമായത് 1.9 ലക്ഷം 

ബെംഗളൂരു: ക്രെഡിറ്റ് കാർഡ് പരിധി വർധിപ്പിക്കാൻ സഹായിക്കാമെന്ന വ്യാജേനെ തട്ടിപ്പ്, സ്വകാര്യ ജീവനക്കാരായ രണ്ട് പേർക്ക് നഷ്ടമായത് ലക്ഷങ്ങൾ.

വൈറ്റ്ഫീൽഡിന് സമീപമുള്ള അംബേദ്കർ നഗർ സ്വദേശിയായ യുവാവിന് ഉച്ചയ്ക്ക് 2.30നാണ് അപരിചിതമായ ഫോൺ വന്നത്. കാർഡ് ഉണ്ടായിരുന്ന സ്വകാര്യ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വിഭാഗത്തിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത് . തന്റെ കാർഡ് വിവരങ്ങൾ പങ്കുവയ്ക്കാൻ യുവാവിനോട് ആവശ്യപ്പെട്ടു. തട്ടിപ്പ് സന്ദേശത്തിന് അദ്ദേഹം മറുപടി നൽകി. തുടർന്നാണ് പണം നഷ്ടമായത്.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

കോൾ വന്ന അന്നുരാത്രി തന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 1,29,900 രൂപ വിറ്റതായി യുവാവിന് സന്ദേശങ്ങൾ ലഭിച്ചു. തുടർന്നാണ് തട്ടിപ്പ് മനസ്സിലാക്കിയ അയാൾ അടുത്ത ദിവസം വൈറ്റ്ഫീൽഡ് ക്രൈം പോലീസ് സ്റ്റേഷനെ സമീപിച്ചത്. സമാനമായ തട്ടിപ്പിലൂടെ മധ്യവയസ്കനിൽ നിന്നും പണം തട്ടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ യാത്രക്കാർക്ക് ഓ​ഗസ്റ്റ് മാസം 'സൂപ്പർ ഓഗസ്റ്റ്'; സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts