ഗണേശ ഘോഷയാത്രയ്ക്കിടെ ആക്രമണത്തിൽ ഒരാളെ കുത്തികൊന്ന കേസിൽ 300 പേർക്കെതിരെ എഫ് ഐ ആർ

ബെംഗളൂരു: കർണാടകയിൽ വർഗീയ സംഘർഷത്തിനിടെ യുവാവിനെ മതതീവ്രവാദികൾ കുത്തിക്കൊന്ന കേസിൽ 300 പേർക്ക് എതിരെ എഫ് ഐ ആർ. ഹവേരി ജില്ലയിലെ റാനെബെന്നൂരിലാണ് സംഭവം.

ജില്ലയിൽ വിനായക ചതുർത്ഥിയുടെ ഭാഗമായുള്ള അവസാന ഘട്ട ആഘോഷങ്ങളെന്നോണം ഘോഷയാത്ര സംഘടിപ്പിച്ചിരുന്നു. ഇതിനിടെയായിരുന്നു സംഘർഷം. ഘോഷയാത്ര പ്രദേശത്തെ ദർഗയ്ക്ക് മുൻപിൽ എത്തിയതോടെ മതതീവ്രവാദികൾ കല്ലെറിയുകയായിരുന്നു. ഇതിന് പിന്നാലെ ഒരു സംഘം വിശ്വാസികളെ ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. പോലീസ് എത്തിയാണ് പ്രദേശത്തെ സംഘർഷാവസ്ഥ പരിഹരിച്ചത്.

  മുഖ്യമന്ത്രിയുടെ സന്ദർശനവും സത്യപ്രതിജ്ഞയും; ബംഗളൂരു നഗരത്തിൽ കടുത്ത ഗതാഗതക്കുരുക്ക്, മണിക്കൂറുകളോളം വലഞ്ഞ് യാത്രക്കാർ

സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെല്ലാം സമീപത്തെ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് സന്നാഹമാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
[masterslider id="10"]

Related posts