മലയാളി വിദ്യാർത്ഥിനി ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബെംഗളൂരു: മലയാളി വിദ്യാര്‍ഥിനിയെ മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ തിമിരി ചള്ളുവക്കോട് ദേവി നിവാസില്‍ അയ്യപ്പന്‍- ബാലാമണി ദമ്പതികളുടെ മകള്‍ കെ.വി. അമൃതയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . ബല്‍മട്ട റോഡിലെ റോയല്‍പാര്‍ക്ക് ഹോട്ടല്‍ മുറിയില്‍ ഞായറാഴ്ച രാത്രിയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.

ശ്രീദേവി കോളജിലെ അവസാന വര്‍ഷ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥിനിയായ അമൃത സഹപാഠികള്‍ക്കൊപ്പം മംഗളൂരുവില്‍ പേയിങ് ഗെസ്റ്റായി താമസിക്കുകയായിരുന്നു. ഇന്നലെ അവസാന വര്‍ഷത്തെ ഒരു പരീക്ഷ മാത്രം ബാക്കി നില്‍ക്കെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വിഷാദമാണ് ആത്മഹത്യക്ക് കാരണമെന്നെഴുതിയ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട് . ഭര്‍ത്താവ് സുബിന്‍ ദുബൈയില്‍ ജോലി ചെയ്യുകയാണ്. സഹോദരി: അശ്വതി. മൃതദേഹം നടപടികള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts