കടം നൽകിയ പണം തിരികെ ചോദിച്ചു ; സഹോദരനിൽ നിന്നും ഭീഷണി നേരിടുന്നതായി നടൻ 

ബെംഗളൂരു: കടം നൽകിയ പണം തിരികെ ചോദിച്ചതിന്റെ പേരിൽ സഹോദരനിൽ നിന്ന് വധഭീഷണി നേരിടുന്നതായി  കന്നഡ നടനും സംവിധായകനുമായ രൂപേഷ് ജി രാജ് പോലീസിൽ പരാതി നൽകി. കടമായി നൽകിയ 33 ലക്ഷം രൂപ തിരിച്ചുചോദിച്ചതാണ് വധഭീഷണി മുഴക്കാൻ കാരണമെന്ന് രൂപേഷ് ആരോപിച്ചു. നടന്റെ പരാതിയിൽ സഹോദരൻ ഗിരീഷിനും സുഹൃത്തുക്കൾക്കുമെതിരെ പോലീസ് കേസെടുത്തു.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

സിനിമ നിര്‍മിക്കാനായാണ് ഗിരീഷിന് 33 ലക്ഷം രൂപ നല്‍കുന്നത്. കൂടാതെ പലരില്‍ നിന്നായി കോടികള്‍ വായ്പയായി എടുത്തിട്ടുണ്ട്. പണം തിരിച്ചു ചോദിച്ചതോടെയാണ് ഗിരീഷും സുഹൃത്തുക്കളും ചേര്‍ന്ന് രൂപേഷിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്. ഗിരീഷ് തനിക്ക് പണം നല്‍കാനില്ലെന്ന് എഴുതി നല്‍കണമെന്നും അല്ലെങ്കില്‍ കുത്തിക്കൊല്ലുമെന്നുമാണ് ഭീഷണിപ്പെടുത്തിയത്.

2022 മുതല്‍ പണം തിരിച്ചുനല്‍കാമെന്ന് ഗിരീഷ് പറഞ്ഞെങ്കിലും രൂപേഷ് പണം ചോദിച്ച്‌ വിളിക്കുമ്പോള്‍ ഓരോ തടസങ്ങള്‍ പറഞ്ഞ് ഒഴിവാകുകയായിരുന്നു. ഗിരീഷിന് എതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റർ ചെയ്തു. രണ്ട് സിനിമകളാണ് ഗിരീഷ് നിര്‍മിച്ചിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മാലിന്യം തള്ളുന്നത് ക്യാമറയിൽ പകർത്തേണ്ട, അജ്ഞാത ഫോൺ കോളുകൾ വരും; ബെംഗളൂരുവിലെ തടാകക്കരകളിൽ അഴിഞ്ഞാടി മാഫിയാ സംഘം
[masterslider id="10"]

Related posts