വിദ്യാർത്ഥിനിയുടെ മരണം; പോക്‌സോ കേസിൽ സ്‌കൂൾ മേധാവി അറസ്റ്റിൽ

ബെംഗളൂരു: വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന കുറ്റത്തിന് വനശ്രീ എജ്യുക്കേഷൻ സൊസൈറ്റി മേധാവി എച്ച്പി മഞ്ഞപ്പയെ (വനശ്രീ മഞ്ഞപ്പ) പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ എട്ടിനാണ് വനശ്രീ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇരയുടെ രക്ഷിതാക്കളും പൊതുജനങ്ങളും ജൂൺ 10ന് റസിഡൻഷ്യൽ സ്‌കൂളിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. മഞ്ഞപ്പ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വിദ്യാർഥികളുടെ ആരോപണം. തുടർന്ന് ജില്ലാ ശിശുക്ഷേമ സമിതി അംഗങ്ങളുടെ സാന്നിധ്യത്തിൽ പോലീസ് കേസെടുത്ത് ശനിയാഴ്ച മഞ്ഞപ്പനെ കസ്റ്റഡിയിൽ വാങ്ങി.

  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി

സ്‌കൂൾ മേധാവി മഞ്ഞപ്പ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം മുറിയിലേക്ക് കൊണ്ടുപോയി ഗുളികകൾ നൽകുകയായിരുന്നുവെന്ന് രക്ഷിതാക്കൾ ആരോപിച്ചു.ശനിയാഴ്ച രാത്രിയാണ് മഞ്ഞപ്പനെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്. ഞായറാഴ്‌ച സർക്കാർ ആശുപത്രിയിൽ മഞ്ഞപ്പനെ ആരോഗ്യ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയ ശേഷം പോലീസ്‌ അറസ്‌റ്റിലായ പ്രതിയെ ശിവമോഗയിലെ പോക്‌സോ സ്‌പെഷ്യൽ കോടതിയിൽ ഹാജരാക്കി.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന് എസ്പി ജികെ മിഥുൻ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ആന്തരികാവയവങ്ങൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയച്ചിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ പെൺകുട്ടിയുടെ മരണകാരണം പോലീസിന് വ്യക്തമാകൂ. പോക്‌സോ കേസിലാണ് മഞ്ഞപ്പയെ അറസ്റ്റ് ചെയ്തതെന്നും പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ടല്ലെന്നും മിഥുൻ കുമാർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ പർപ്പിൾ ലൈനിൽ ഗതാഗതം പുനഃസ്ഥാപിച്ചോ? എന്നറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!
[masterslider id="10"]

Related posts