ക്ഷേത്രങ്ങളും ദൈവങ്ങളും ആരുടേയും സ്വകാര്യ സ്വത്തല്ല ; ഡി.കെ ശിവകുമാർ 

ബെംഗളൂരു: ബി.ജെ.പിയ്ക്കെതിരെ പരിഹാസവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഹിന്ദുത്വവും ക്ഷേത്രങ്ങളും ദൈവങ്ങളും ബി.ജെ.പിയുടെ സ്വകാര്യ സ്വത്തല്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാകാലേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമായിരുന്നു ഈ പ്രതികരണം.

ഹിന്ദുത്വമോ, ക്ഷേത്രങ്ങളോ ദൈവങ്ങളോ ഒരു രാഷ്ട്രീയ പാർട്ടിയുടെയും സ്വത്തല്ല. അവ എല്ലാവർക്കുമുള്ളതാണ്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുളള സംസ്‌കാരത്തിലും മതത്തിലും ഭാഷയിലും വിശ്വസിക്കുന്നുണ്ടെന്നും ശിവകുമാർ പറഞ്ഞു.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ

മധ്യപ്രദേശിലെ ഉജ്ജയിനിൽ അടുത്തിടെ നടത്തിയ ക്ഷേത്ര സന്ദർശനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇത് മൂന്നാമത്തെയോ നാലാമത്തെയോ തവണയാണ് ഞാൻ മഹാകാലേശ്വര ക്ഷേത്രത്തിലേക്ക് വരുന്നത്. കർണാടക തിരഞ്ഞെടുപ്പിന് മുമ്പ് അധികാരം ലഭിക്കാൻ മഹാകാലേശ്വരനോടും കാലഭൈരവനോടും ഞാൻ പ്രാർത്ഥിച്ചിരുന്നു. ഇപ്പോൾ കർണാടകയിൽ ഞങ്ങൾക്ക് അധികാരം ലഭിച്ചെന്നും ശിവകുമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം
[masterslider id="10"]

Related posts