സംസ്ഥാനത്തെ വെള്ളപ്പൊക്കം: സ്‌കൂൾ വെള്ളത്തിൽ, ക്ഷേത്രത്തിൽ ക്ലാസ് എടുത്ത് അധ്യാപകർ

ബെംഗളൂരു: രാമനഗര ജില്ലയിൽ കനത്ത മഴയിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായിട്ട് മൂന്നാഴ്ചയായി. ചന്നപട്ടണ ടൗണിലെ തട്ടേക്കരെ ഭാഗത്തുള്ള സർക്കാർ അപ്ഗ്രേഡ് ഹയർ പ്രൈമറി സ്‌കൂളിൽ നാലടിയോളം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇപ്പോഴും സ്‌കൂളിൽ പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സ്‌കൂളിലെ വെള്ളം നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കാത്തതിനാൽ മറ്റു വഴികളില്ലാതെ വന്നതോടെ അധ്യാപകർ വിദ്യാർഥികക്കായി സമീപത്തെ ക്ഷേത്രത്തിൽ ക്ലാസെടുക്കുകയാണ്. ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്ററും രാമനഗരയിൽ നിന്ന് 11 കിലോമീറ്ററും അകലെയാണ് തട്ടേക്കരെ. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ അറുപതിലധികം കുട്ടികളും ഉച്ചഭക്ഷണം തയ്യാറാക്കാൻ പാചകക്കാർ…

Read More
Click Here to Follow Us