വീണ്ടും മരണക്കെണിയായി റീൽസ്; ഓടുന്ന ബൈക്കിൽ റീൽസ് ചെയ്യുന്നതിനിടെ വീണ് യുവാവിന് ഗുരുതര പരിക്ക്

ബെംഗളൂരു: അടുത്തിടെയായി റീലുകളോടുള്ള അമിതഭ്രമം മൂലം യുവാക്കളുടെ ജീവൻ നഷ്ടപെടുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്. ഇപ്പോൾ അന്നിഗേരി റോഡിൽ റീൽ നിർമ്മിക്കാൻ പോയ യുവാവിന് ഗുരുതരമായി പരിക്കേറ്റു.

ഗദഗ് ജില്ലയിലെ നരഗുണ്ട ടൗണിൽ താമസിക്കുന്ന സമീറിനാണ് ഗുരുതരമായി പരിക്കേറ്റത്. ധാർവാഡ് ജില്ലയിലെ അന്നിഗേരി റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന സമീർ ബൈക്കിൽ നിൽക്കുമ്പോഴാണ് അപകടമുണ്ടായത്.

ബൈക്കിൽ നിന്നുകൊണ്ട് റീൽ ചെയ്യുമ്പോൾ അൽപദൂരം നീങ്ങിയ ശേഷം താഴെ ബൈക്കിൽ നിന്നും താഴെ വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഹൂബ്ലിയിലെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്.

  സിദ്ധരാമയ്യ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു

അന്നിഗേരി പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവത്തിന്റെ വീഡിയോ വൈറലായിരിക്കുന്നത്.

അടുത്തിടെ ഉഡുപ്പിയിൽ പാറപ്പുറത്ത് നിന്ന് റീൽ ചെയ്യുന്നതിനിടെ വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് താഴെ വീണ് വെള്ളത്തിൽ ഒലിച്ചുപോയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

ഭദ്രാവതി സ്വദേശി ശരത് കുമാർ (23) ആണ് കൊല്ലൂരിനടുത്ത് അരശിനഗുണ്ടി വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ചത്. യുവാവ് വെള്ളത്തിൽ വീഴുന്ന ദൃശ്യം മൊബൈൽ ഫോണിൽ പതിഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-കേരള റൂട്ടുകളിൽ ഇനി 'പല്ലക്കി' യാത്ര; പ്രതിദിന നോൺ എസി സ്ലീപ്പർ സർവീസുകളുമായി കർണാടക ആർടിസി; റൂട്ടും നിരക്കും അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  20 വർഷത്തെ കാത്തിരിപ്പ് അവസാനത്തിലേക്ക്; അബ്ദുൽ റഹീമിന്റെ ശിക്ഷാകാലാവധി നാളെ കഴിയും, പ്രതീക്ഷയോടെ കേരളം
[masterslider id="10"]

Related posts