ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വർഗീയ പരാമർശം; കൊൽക്കത്തയിൽ നിയമവിദ്യാർത്ഥി അറസ്റ്റിൽ

കൊൽക്കത്ത : ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് അസഭ്യം പറഞ്ഞതും,വർഗീയവിദ്വേഷമുണ്ടാക്കുന്നതുമായ പരാമർശം നടത്തിയതിന് നിയമവിദ്യാർഥിയെ അറസ്റ്റ് ചെയ്ത് കൊൽക്കത്ത പൊലീസ്.

പൂനൈ സ്വദേശിയായ ശർമിഷ്ത പനോളിയെയാണ് (22) ഗുരുഗ്രാമിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശർമിഷ്തയെ ജൂൺ 13 വരെ റിമാൻഡ് ചെയ്‌തു.ഒരു മതവിഭാഗത്തെ ലക്ഷ്യംവെച്ചുള്ള അസഭ്യം നിറഞ്ഞതും അപമാനകരവുമായ പരാമർശമാണ് ശർമിഷ്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

  രാജിനെയും രുക്മിണിയെയും അൺഫോളോ ചെയ്ത് ഋഷഭ് ഷെട്ടി; കന്നഡ സിനിമാലോകത്ത് അഭ്യൂഹങ്ങൾ ശക്തം

വിഡിയോ വൈറലായതോടെ പെൺകുട്ടിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കൊൽക്കത്ത പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.അതെസമയം പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ ശർമിഷ്ത വിഡിയോ ഡിലീറ്റ് ചെയ്യുകയും നിരുപാധികം മാപ്പ് പറയുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശ്രീനന്ദ എവിടെ?, തിരച്ചിൽ മൂന്നാം ദിവസവും വിഫലം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us