ആർസിബി – ലഖ്‌നൗ പോരാട്ടം ഇന്ന്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഏറ്റുമുട്ടും.

കൊല്‍ക്കത്തയിലെ ഇഡന്‍ ഗാര്‍ഡന്‍സ് മൈതാനത്ത് വച്ചാണ് മത്സരം. എലിമിനേറ്ററില്‍ വിജയിക്കുന്നവര്‍ക്ക് ക്വാളിഫയര്‍ രണ്ടിലേക്ക് പ്രവേശിക്കും. ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സായിരിക്കും ഇവരുടെ എതിരാളികള്‍.

തങ്ങളുടെ കന്നി ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് ലഖ്നൗ പുറത്തെടുത്തത്. പോയിന്റ് പട്ടികയില്‍ ഒന്‍പത് ജയവുമായി മൂന്നാം സ്ഥാനത്തെത്തി. രാജസ്ഥാനും ലഖ്നൗവിനും 18 പോയിന്റ് വീതമായിരുന്നു. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യം സഞ്ജു സാംസണിന്റെ ടീമിനെ തുണച്ചു. മറുവശത്ത് ബാംഗ്ലൂരിന് കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

ഗ്രൂപ്പ് ഘട്ടത്തില്‍ എട്ട് കളികള്‍ ജയിച്ചെങ്കിലും പ്ലെ ഓഫീലേക്ക് കടക്കാന്‍ മുംബൈയുടെ സഹായം വേണ്ടി വന്നു. നിര്‍ണായകമായ മത്സരത്തില്‍ ‍ഡല്‍ഹിയെ മുംബൈ പരാജയപ്പെടുത്തിയതാണ് ബാംഗ്ലൂരിന് സഹായകരമായത്. ഇതോടെ പട്ടികയില്‍ നാലാം സ്ഥാനമുറപ്പിക്കാന്‍ ആർസിബിയ്ക്ക് സാധിച്ചു. ഡല്‍ഹി പ്ലെ ഓഫ് കാണാതെ പുറത്താവുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മെട്രോ ട്രെയിൻ വന്നാൽ മാത്രം തുറക്കും; 191 സ്റ്റേഷനുകളിൽ 1,273 കോടിയുടെ സുരക്ഷാ വാതിലുകൾ വരുന്നു
[masterslider id="10"]

Related posts