ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എത്തിച്ച ലഹരി മരുന്നുകളുമായി യുവാക്കൾ പിടിയിൽ 

കാസര്‍കോഡ് : മാരക മയക്കുമരുന്നായ എം ഡി എം എ യുമായി നാല് പേര്‍ പോലീസ് പിടിയില്‍. ബെംഗളൂരുവിൽ നിന്നെത്തിച്ച 200 ഗ്രാം എം ഡി എം എയാണ് എക്‌സൈസ് സംഘം പിടികൂടിയത്.

കാസര്‍കോട് സ്വദേശികളായ സമീര്‍, ഷെയ്ക്ക് അബ്ദുല്‍ നൗഷാദ്, ഷാഫി, ദക്ഷിണ കന്നഡ ബണ്ട്വാള്‍ സ്വദേശി അബൂബക്കര്‍ സിദ്ദിക്ക് എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. ആദൂര്‍ കുണ്ടാറില്‍വച്ച്‌ രാത്രി എട്ടുമണിയോടെയാണ് 200 ഗ്രാം എം ഡി എം എയുമായി നാലംഗ സംഘം പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം രാവിലെ മുതല്‍ ഇവരെ പിന്തുടരുകയായിരുന്നു. കുണ്ടാറില്‍വച്ച്‌ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞാണ് പ്രതികളെ പിടികൂടിയത്. കാറിന്റെ സീറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു എം ഡി എം എ.

  ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച ഇവി ചാർജിങ് സ്റ്റേഷനുകൾ തുരുമ്പെടുക്കുന്നു; തിരിഞ്ഞുനോക്കാതെ ബെസ്കോം

ബെംഗളൂരുവില്‍ നിന്നാണ് എം ഡി എം എ കൊണ്ടുവന്നതെന്ന് പ്രതികള്‍ പറഞ്ഞു. ബെംഗളൂരുവിലെ ലാബിലാണ് ഇവയുടെ ഉല്‍പാദനം. പിടികൂടാനുള്ള ശ്രമത്തിനിടെ എക്‌സൈസ് വാഹനത്തില്‍ പ്രതികളുടെ വാഹനമിടിച്ചു. കാസര്‍കോട്, ദക്ഷിണ കന്നഡ ജില്ലകളിലെ ആവശ്യക്കാരെ ലക്ഷ്യമിട്ടാണ് ലഹരിമരുന്ന് എത്തിച്ചതെന്നാണ് സൂചന. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് വിപണിയില്‍ പത്തുലക്ഷത്തിലേറെ വില വരും. ഇവരില്‍നിന്ന് ട്യൂബുകള്‍, ബോങ്ങുകള്‍, വാട്ടര്‍ പൈപ്പുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇത് ഇരട്ടി മധുരം!!! ഡി.കെ. ശിവകുമാറിന് അപ്രതീക്ഷിത 'സ്ഥാനക്കയറ്റം';
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എൽദോസ് പീഡിപ്പിച്ചിട്ടില്ല, ഭീഷണിപ്പെടുത്തിയിട്ടുമില്ല; നെയ്യാറ്റിൻകര കോടതിയിൽ അതിജീവിതയുടെ മൊഴിമാറ്റം
[masterslider id="10"]

Related posts