നവജാത ശിശുവിന്‍റെ തള്ളവിരൽ മുറിച്ച് മാറ്റിയ സംഭവം; അശ്രദ്ധയ്ക്ക് കാരണം നഴ്സ് മൊബൈൽഫോൺ ഉപയോഗിച്ചതെന്ന് കുടുംബം

baby

ചെന്നൈ: ശസ്ത്രക്രിയക്കിടെ നവജാത ശിശുവിൻ്റെ തള്ളവിരൽ അബദ്ധത്തിൽ മുറിച്ചുമാറ്റി.
വെല്ലൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് സംഭവം.

നഴ്സിൻ്റെ അശ്രദ്ധകാരണമാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
തമിഴ്നാട് മുള്ളിപാളയം സ്വദേശികളായ വിമൽരാജ്-നിവേദ ദമ്പതികളുടെ കുഞ്ഞിനാണ് അപകടമുണ്ടായത്.

മെയ് 24 നാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. ഗ്ലൂക്കോസ് സൂചി മാറ്റുന്നതിനായി കുഞ്ഞിൻ്റെ കൈയിൽ നിന്ന് ടേപ്പ് ഊരിയെടുക്കാൻ ശ്രമിക്കുന്നതിനിടെ നഴ്‌സ് കത്രിക തെറ്റായി കൈകാര്യം ചെയ്യുകയായിരുന്നു.

  ക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണകേന്ദ്രങ്ങൾ

ശസ്ത്രക്രിയക്കിടെ നഴ്‌സ് മൊബൈൽ ഫോൺ ഉപയോഗിക്കുകയും പൂർണ ശ്രദ്ധ ചെലുത്താതിരുന്നതുമാണ് തള്ള വിരൽ മുറിച്ചുമാറ്റിയതിന് കാരണമെന്ന് മാതാപിതാക്കൾ നൽകിയ പരാതിയിൽ പറഞ്ഞു.അതെസമയം മാതാപിതാക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts