എക്സ്പ്രസ് വേയിൽ കവർച്ച സംഘം; മനഃപൂർവം അപകടം സൃഷ്ടിക്കും ശേഷം കവർച്ച; നടപടി ആവശ്യപ്പെട്ട് അഭിഭാഷകന്റെ കത്ത്

ബെംഗളൂരു: ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയിൽ അപകടമുണ്ടാക്കിയതിന് ശേഷം നടന്ന ഒരു കവർച്ചയുടെ പേടിപ്പെടുത്തുന്ന സംഭവം പുറത്തുവന്നു.

എക്സ്പ്രസ് ഹൈവേയിലെ കെജിഎഫ് സ്ട്രെച്ചിന് സമീപം കല്ലുകളും ഇരുമ്പ് ദണ്ഡുകളും സ്ഥാപിച്ച് അക്രമികൾ മനഃപൂർവ്വം അപകടങ്ങൾ സൃഷ്ടിക്കുകയും പിന്നീട് കവർച്ച നടത്തുകയും ചെയ്യുന്നതായാണ് അഭിഭാഷകൻ വെളിപ്പെടുത്തുന്നത്.

അക്രമികളുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട അഭിഭാഷകൻ ഹുസൈൻ ഒവൈസ്, അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് ഡയറക്ടർ ജനറൽ, ദേശീയപാത അതോറിറ്റി ചീഫ് എഞ്ചിനീയർ, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവർക്ക് കത്തെഴുതി.

  തൃശൂർ വെടിക്കെട്ടുപുരയിലെ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ, പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

അഭിഭാഷകന്റെ കത്തിൽ പറയുന്നത്: കല്ലുകളും ഇരുമ്പ് ദണ്ഡുകളും മറ്റ് വസ്തുക്കളുമായി എക്സ്പ്രസ് ഹൈവേയിൽ കാത്തുനിൽക്കുന്ന അക്രമികൾ അപകടങ്ങൾ മനഃപൂർവം ഉണ്ടാക്കുന്നു. തുടർന്ന് ഇടിച്ച വാഹനങ്ങളിലേക്ക് ഓടിക്കയറി അവ കൊള്ളയടിച്ച് ഓടിപ്പോകുന്നു.

മെയ് 26 ന്, കോടതിയിൽ വാദം കേൾക്കാൻ കെ.ജി.എഫിലേക്ക് പോകുമ്പോൾ അക്രമികളുടെ ആക്രമണത്തിൽ നിന്ന് ഞാൻ കഷ്ടിച്ച് രക്ഷപ്പെട്ടു.

തന്റെ അനുഭവത്തെക്കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചപ്പോൾ, പലർക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, ചില ഫോട്ടോകളും വീഡിയോകളും കണ്ടെത്തിയെന്നും ഹുസൈൻ ഒവൈസ് കത്തിൽ വിശദീകരിച്ചു.

എക്സ്പ്രസ് വേയിൽ പട്രോളിംഗ് സംവിധാനമോ, വൈദ്യസഹായമോ – അടിയന്തര ചികിത്സാ സംവിധാനമോ, സിസിടിവി ക്യാമറകളോ, മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ല.

  മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണത്തിൽ ദുരൂഹത

അതിനാൽ, ആവശ്യമായ സുരക്ഷാ നടപടികൾ ഉണ്ടാകുന്നതുവരെ കെജിഎഫ് വിഭാഗത്തിൽ എക്സ്പ്രസ് വേ റദ്ദാക്കണം.

24/7 സായുധ ഹൈവേ പട്രോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിക്കണം. കുറ്റകൃത്യം ചെയ്യുന്നവർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്യണമെന്നും ഹുസൈൻ ഒവൈസ് ഒരു കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കെഎസ്ആർടിസിയുടെ 'റോഡിലെ കൊട്ടാരം' ഒരുങ്ങി; പുതിയ ബസിന്റെ വിശേഷങ്ങളുമായി മന്ത്രി ​ഗണേഷ് കുമാർ; സവിശേഷതകൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us