സ്‌കൂട്ടർ യാത്രികയെ കാർ ഇടിച്ച് റോഡിലൂടെ ഇഴച്ച് കൊണ്ടുപോയത് മീറ്ററുകളോളം; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു

ബെംഗളൂരു: സ്‌കൂട്ടർ യാത്രികയെ കാർ ഇടിച്ച് റോഡിലൂടെ ഇഴച്ച് കൊണ്ടുപോയത് മീറ്ററുകളോളം; യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. മംഗളൂരു കദ്രി കംബള ജങ്‌ഷനിലാണ് സംഭവം. അപകടത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

അത്താവർ സ്വദേശിയായ വാണിശ്രീയാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ പരിക്കേറ്റെങ്കിലും ജീവാപായമില്ലാതെ യുവതി അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. ജങ്‌ഷന്റെ ഒരുവശത്തുകൂടെ വരികയായിരുന്ന യുവതിയുടെ സ്‌കൂട്ടറിൽ മറ്റൊരു ദിശയിലൂടെ വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

ബോണറ്റിലേക്ക് വീണ വാണിശ്രീയുമായി കാർ അല്പസമയം മുന്നോട്ടുകുതിച്ചു. ഇതോടെ യുവതി കാറിന്റെ അടിയിൽ പെടുകയായിരുന്നു. സമീപ്രദേശങ്ങളിലുള്ളവർ ഓടിവരുന്നതും വീഡിയോയിൽ വ്യക്തമാണ്.

ആളുകൾ ഓടിക്കൂടി കാർ പൊന്തിച്ചാണ് യുവതിയെ പുറത്തെടുത്തത്. സമീപത്തുണ്ടായിരുന്ന പോലീസുകാരും സ്ഥലത്തെത്തി.  62-കാരനാണ് കാർ ഓടിച്ചിരുന്നത്. അപകടമുണ്ടായതോടെ പകച്ചുപോയ കാർ ഡ്രൈവർ ബ്രേക്കിന് പകരം ആക്സിലേറ്റർ കൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
[masterslider id="10"]

Related posts