കൊൽക്കത്ത : ഓപറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് അസഭ്യം പറഞ്ഞതും,വർഗീയവിദ്വേഷമുണ്ടാക്കുന്നതുമായ പരാമർശം നടത്തിയതിന് നിയമവിദ്യാർഥിയെ അറസ്റ്റ് ചെയ്ത് കൊൽക്കത്ത പൊലീസ്. പൂനൈ സ്വദേശിയായ ശർമിഷ്ത പനോളിയെയാണ് (22) ഗുരുഗ്രാമിൽ നിന്ന് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശർമിഷ്തയെ ജൂൺ 13 വരെ റിമാൻഡ് ചെയ്‌തു.ഒരു മതവിഭാഗത്തെ ലക്ഷ്യംവെച്ചുള്ള അസഭ്യം നിറഞ്ഞതും അപമാനകരവുമായ പരാമർശമാണ് ശർമിഷ്ത സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. വിഡിയോ വൈറലായതോടെ പെൺകുട്ടിക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് കൊൽക്കത്ത പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.അതെസമയം പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ…
Read More