നിർത്തിയിട്ട ലോറിയുടെ പുറകിൽ കാറിടിച്ച് മലയാളി മരിച്ചു

ബെംഗളൂരു: നഗരത്തിൽ ഇൻഫോസിസിൽ സോഫ്റ്റ്‌വെയർ എൻജിനിയറായ ശങ്കർ രാമകൃഷ്ണൻ(29) ആണ് മരിച്ചത്. കോഴിക്കോട്- കൊല്ലെഗൽ ദേശീയപാതയിൽ ഗുണ്ടൽപേട്ടിനു സമീപം കൂത്തുനൂരിൽ നിർത്തിയിട്ട ലോറിയുടെ പുറകിൽ കാറിടിക്കുകയായിരുന്നു.

ശങ്കറിനെ ഗുണ്ടൽപേട്ട് ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം. ശങ്കർ അവധി കഴിഞ്ഞ് ബെംഗളൂരുവിലേക്ക് തിരിച്ചുപോകുമ്പോഴായിരുന്നു അപകടം.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

ശങ്കർ കോഴിക്കോട് ചാലപ്പുറം ’ശ്രീ അച്യുത’ത്തിൽ റിട്ട. ഡെന്റൽ പ്രൊഫസർ ഡോ. രാമകൃഷ്ണന്റെ മകനാണ്. അമ്മ: പി.ജി. ഉഷ (റിട്ട. പ്രൊഫസർ, ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജ്, കോഴിക്കോട്). സഹോദരങ്ങൾ: ലക്ഷ്മണൻ (നെതർലൻഡ്സ്), ഡോ. ജാനകി (കെ.എം.സി.ടി. ഹോസ്പിറ്റൽ, കോഴിക്കോട്).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts