പാകിസ്ഥാന് രഹസ്യ വിവരങ്ങൾ ചോർത്തി നൽകി; യുവ എഞ്ചിനീയർ മുംബൈയിൽ പിടിയിൽ

മുംബൈ: പാക് ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് താനെയിൽ എഞ്ചിനീയറെ ഭീകര വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തു.

പ്രതിരോധ സാങ്കേതിക സ്ഥാപനത്തിൽ ജൂനിയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന രവീന്ദ്ര വർമയാണ് പിടിയിലായത് .

സുരക്ഷ ഏജൻസികളുടെ രഹസ്യവിവരത്തെ തുടർന്ന് മഹാരാഷ്ട്ര പൊലീസിൻ്റെ ഭീകര വിരുദ്ധ സ്‌ക്വാഡാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

  ഹോട്ടലുകളും ഹാൾ ബുക്കിങ്ങും മാറ്റിവെക്കാം; ബെംഗളൂരുവിൽ വരുന്നു പുതിയ ആഘോഷ തരംഗം

പാകിസ്താൻ രഹസ്യ ഏജൻസിക്ക് തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങൾ കൈമാറിയെന്നാണ് രവീന്ദ്രനെതിരെയുള്ള കേസ്. നോവൽ ഡോക്ക് യാർഡ് പോലെയുള്ളയിടങ്ങളിലേക്ക് പ്രവേശനമുണ്ടായിരുന്ന ഇയാളെ ഹണിട്രാപ്പിൽ കുടുക്കിയാണ് പാക് ഏജന്‍റ് വിവരങ്ങൾ ചോർത്തിയത്.

ഫേസ്ബുക്ക് വഴി സ്ത്രീയെന്ന വ്യാജേനയാണ് പാക് ഏജന്‍റ് രവീന്ദ്രയെ പരിചയപ്പെടുന്നത്. ഹണിട്രാപ്പിൽ കുടുക്കിയാണ് വിവരങ്ങൾ ശേഖരിച്ചത്.

രവീന്ദ്ര വർമയുടെയും ഇയാളുമായി ബന്ധം പുലർത്തിയിരുന്ന മറ്റു രണ്ടു വ്യക്തികളുടെയും പേരിൽ ഔദ്യോഗിക രഹസ്യനിയമത്തിലെ സെക്‌ഷൻ മൂന്ന്‌ പ്രകാരം ചാരവൃത്തിക്ക് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കനത്ത മഴ: ബെംഗളൂരുവിലേക്കുള്ള 12 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു, വ്യോമഗതാഗതം തടസ്സപ്പെട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
[masterslider id="10"]

Related posts