മുംബൈ: പാക് ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് താനെയിൽ എഞ്ചിനീയറെ ഭീകര വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അറസ്റ്റ് ചെയ്തു. പ്രതിരോധ സാങ്കേതിക സ്ഥാപനത്തിൽ ജൂനിയർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന രവീന്ദ്ര വർമയാണ് പിടിയിലായത് . സുരക്ഷ ഏജൻസികളുടെ രഹസ്യവിവരത്തെ തുടർന്ന് മഹാരാഷ്ട്ര പൊലീസിൻ്റെ ഭീകര വിരുദ്ധ സ്‌ക്വാഡാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാകിസ്താൻ രഹസ്യ ഏജൻസിക്ക് തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങൾ കൈമാറിയെന്നാണ് രവീന്ദ്രനെതിരെയുള്ള കേസ്. നോവൽ ഡോക്ക് യാർഡ് പോലെയുള്ളയിടങ്ങളിലേക്ക് പ്രവേശനമുണ്ടായിരുന്ന ഇയാളെ ഹണിട്രാപ്പിൽ കുടുക്കിയാണ് പാക് ഏജന്‍റ് വിവരങ്ങൾ ചോർത്തിയത്. ഫേസ്ബുക്ക് വഴി സ്ത്രീയെന്ന…
Read More