100 രൂപയുടെ രാഖി ഓർഡർ ചെയ്‌തു, എത്തിച്ച് നൽകാതെ ആമസോൺ, ഒടുവിൽ 40,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

മുംബൈ: ഓൺലൈനിൽ രാഖി ഓർഡർ ചെയ്‌തു. പക്ഷേ കിട്ടിയില്ല. പിന്നാലെ ആമസോണിന് പിഴ ചുമത്തി മുംബൈ ഉപഭോക്തൃ കോടതി. 100 രൂപയുടെ രാഖിക്ക് 40,000 രൂപയാണ് പിഴ. മുംബൈ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി.

2019 ആഗസ്റ്റ് 2 നാണ് ആമസോൺ വഴി രാഖി ഓർഡർ ചെയ്യുന്നത്. ആഗസ്റ്റ് എട്ടിനും 13 നും ഇടയിൽ എത്തിക്കുമെന്നാണ് അറിയിച്ചത്. രാഖി എത്താത്തതിനെ തുടർന്ന് ആമസോണുമായി ബന്ധപ്പെട്ടിട്ടും കാര്യമൊന്നുമുണ്ടായില്ല. പകരം ആഗസ്റ്റ് 14 ന് യുവതിയുടെ അക്കൗണ്ടിലേക്ക് 100 രൂപ തിരികെ നൽകി.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;

യുവതി നടത്തിയ അന്വേഷണത്തിൽ ട്രാക്കിങ് ഐഡി വ്യാജമാണെന്ന് കണ്ടെത്തി. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകി,ഡെലിവറി ചെയ്തില്ല തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി യുവതി പരാതി നൽകുകയായിരുന്നു.

വിഷയത്തിൽ വാദം കേട്ട മുംബൈ ഉപഭോക്തൃ കോടതി യുവതിക്കൊപ്പം നിന്നു. ഒടുവിൽ അവർക്ക് ( യുവതിക്ക് ) നഷ്ടപരിഹാരമായി 30,000 രൂപയും കോടതി ചെലവിനായി 10,000 രൂപയും നൽകാൻ ഉപഭോക്തൃ കോടതി ഉത്തരവിടുകയും ചെയ്‌തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ട്രാഫിക് കുരുക്കിൽ പെട്ട് ഇനി വലയേണ്ട; കുരുക്കഴിക്കാൻ 20 കിലോയുടെ ബാരിക്കേഡ്; ബെംഗളൂരു ട്രാഫിക്കിൽ വമ്പൻ മാറ്റം!
[masterslider id="10"]

Related posts