ബെംഗളൂരു സിറ്റി-കണ്ണൂർ എക്സ്പ്രസിന്റെ റിസര്‍വേഷന്‍ നിര്‍ത്തിവച്ചു.

ബെംഗളൂരു∙ ബെംഗളൂരു സിറ്റി- കാർവാർ ( 16523/ 16524) എക്സ്പ്രസ്, ബെംഗളൂരു സിറ്റി -കണ്ണൂർ (16517/ 16518) എക്സ്പ്രസ് ട്രെയിനുകളിലെ റിസർവേഷൻ സൗകര്യം 2018 ഫെബ്രുവരി ഒൻപത് വരെയാക്കി പരിമിതപ്പെടുത്തി. നിലവിൽ മൈസൂരു വഴിയുള്ള സർവീസ് ആഴ്ചയിൽ നാലു ദിവസം കുണിഗൽ-ഹാസൻ പാത വഴിയാക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. ബെംഗളൂരുവിൽ നിന്ന് ഒറ്റ ട്രെയിനായാണ് പുറപ്പെടുന്നതെങ്കിലും മംഗളൂരു സെൻട്രലിൽ എത്തി കാർവാറിലേക്കും കണ്ണൂരിലേക്കുമായി രണ്ടു ട്രെയിനായാണു സർവീസ് പൂർത്തിയാക്കുക. ആഴ്ചയിൽ നാലു ദിവസം കുണിഗൽ വഴിയും മൂന്നു ദിവസം മൈസൂരു വഴിയുമായിരിക്കും സർവീസ് പുന:ക്രമീകരിക്കുക.

ബെംഗളൂരു -കാർവാർ പ്രതിദിന എക്സ്പ്രസ് കുണിഗൽ പാതയിലൂടെ സർവീസ് നടത്തണമെന്നാവശ്യപ്പെട്ട് കാർവാർ സ്വദേശിയായ സഞ്ജയ് രേവാങ്കർ കർണാടക ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകിയിരുന്നു. റൂട്ട് മാറ്റം സംബന്ധിച്ച് അറിയിക്കാൻ ഹൈക്കോടതി റെയിൽവേ ബോർഡിനോട് ഉത്തരവിടുകയും ചെയ്തു.ട്രെയിൻ മംഗളൂരു ജംക്‌ഷനിൽ പോകാതെ പകരം കങ്കനാടി വഴി കാർവാറിലേക്ക് സർവീസ് നടത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ‌ട്രെയിനിന്റെ റൂട്ട് മാറ്റം ഉത്തരകേരളത്തിലേക്കുള്ള യാത്രക്കാർക്കും ഗുണകരമാകും. കേരള -കർണാടക അതിർത്തി മേഖലകളിലെ മലയാളികൾക്ക് പുറമെ കാസർകോട്, കണ്ണൂർ ജില്ലകളിലുള്ളവർക്കും യാത്രാസമയത്തിൽ കുറവുണ്ടാകും.

  ചൂട് താങ്ങാനാവുന്നില്ല; ഹെൽമെറ്റിന് പകരം തലയിൽ 'പച്ചിലക്കവചം' ചൂടി ബൈക്ക് യാത്രക്കാരൻ

നിലവിൽ രാത്രി 8.30നു സിറ്റി റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന കാർവാർ എക്സ്പ്രസ് മണ്ഡ്യ, മൈസൂരു, ഹാസൻ, സകലേഷ്പുര, മംഗളൂരു സെൻട്രൽ, കുന്ദാപുര വഴി പിറ്റേദിവസം ഉച്ചയ്ക്ക് 2.15നാണ് കാർവാറിലെത്തുന്നത്. തിരിച്ച് കാർവാറിൽ നിന്ന് ഉച്ചയ്ക്ക് 2.40ന് പുറപ്പെട്ടു പിറ്റേന്നു രാവിലെ 8.20ന് ബെംഗളൂരുവിലെത്തും. 857 കിലോമീറ്ററാണ് 18 മണിക്കൂറിലധികം സമയം കൊണ്ട് ട്രെയിൻ ചുറ്റി സഞ്ചരിക്കുന്നത്. കണ്ണൂർ എക്സ്പ്രസ് രാവിലെ 11.10ന് കണ്ണൂരിലെത്തും. കുണിഗൽ ഹാസൻ പാതയിലൂടെ നിലവിൽ മൂന്ന് ട്രെയിനുകളാണ് സർവീസ് നടത്തുന്നത്. യശ്വന്തപുര-മംഗളൂരു ത്രൈവാര എക്സ്പ്രസ്, യശ്വന്തപുര-ഹാസൻ ഇന്റർസിറ്റി എക്സ്പ്രസ്, യശ്വന്തപുര-മൈസൂരു പാസഞ്ചർ ട്രെയിനുകളാണ് പുതിയ പാതയിലൂടെ സർവീസ് നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമേരിക്കൻ വിനോദസഞ്ചാരി പീഡിപ്പിക്കപ്പെട്ട കേസ്: ഹോംസ്റ്റേ ഉടമയ്ക്ക് ജാമ്യം
  ന​ഗരത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച അജ്ഞാത മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു; നടുക്കുന്ന ദൃശ്യം കണ്ടത് പ്രഭാത സവാരിക്കാർ; പ്രതികൾക്കായി വലവിരിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us