ഭൂമി തർക്കം; പെരുവഴിയായി സംസ്ഥാന സർക്കാർ സ്‌കൂളിലെ 100 ഓളം കുട്ടികൾ

ബെംഗളൂരു : നൂറോളം കുട്ടികളാണ് തങ്ങളുടെ തെറ്റു കൂടാതെ വലിയ വില നൽകേണ്ടി വരുന്നുത്. മഹാദേവപുരയിലെ സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലെ ഈ വിദ്യാർഥികൾ സ്‌കൂൾ സ്ഥിതി ചെയ്യുന്ന ഭൂമി തർക്കത്തിലായതിനാൽ ക്ലാസുകളിൽ പങ്കെടുക്കാൻ തുറസ്സായ സ്ഥലത്തിരിക്കാൻ നിർബന്ധിതരാവുകയാണ്.

സ്‌കൂൾ വളപ്പിൽ അതിക്രമിച്ചു കയറിയ ചില വ്യക്തികൾ ശനിയാഴ്ച മുതൽ അദ്ധ്യാപകരോട് സ്കൂളിൽ വരരുതെന്ന് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഞായറാഴ്ച സ്‌കൂളിൽ അവധിയായിരിക്കെ എത്തിയ സംഘം ക്ലാസ് മുറികൾ പൂട്ടിയിടുകയായിരുന്നു.

  ബെംഗളൂരുവിൽ അറസ്റ്റിലാകാൻ പോലീസ് സ്റ്റേഷനിൽ നിന്ന് കസേര മോഷണം; ഏഴ് വർഷങ്ങൾക്ക് ശേഷം ജാപ്പനീസ് യുവാവിന് നഷ്ടപരിഹാരം

ഇതോടെ തിങ്കളാഴ്ച സ്കൂളിൽ എത്തിയ കുട്ടികൾ ക്ലാസ് മുറികൾക്ക് പൂട്ടുവീണത് കൊണ്ട് പുറത്തുള്ള തുറന്ന ഗ്രൗണ്ടിൽ ഇരിക്കേണ്ടി വന്നു. ശേഷം അദ്ധ്യാപകർ അറിയിച്ചതിനെ തുടർന്ന്, പൊലീസ് സംഭവസ്ഥലത്തെത്തുകയും പരാതിയിൽ ഇടപെടുകയും ചെയ്തതോടെ ചൊവ്വാഴ്ച വിദ്യാർഥികളെ ക്ലാസ് മുറിക്കുള്ളിൽ ഇരുത്താൻ അനുവദിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അണ്ടർപാസ് നിർമ്മാണത്തിനിടെ മണ്ണും കോൺക്രീറ്റും ഇടിഞ്ഞുവീണു; മുന്നറിയിപ്പുകൾ വകവെച്ചില്ല, ഇരയായത് പാവം തൊഴിലാളികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മലയാളി യുവാവ് ബെംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു
[masterslider id="10"]

Related posts