ഭൂമി തർക്കം; പെരുവഴിയായി സംസ്ഥാന സർക്കാർ സ്‌കൂളിലെ 100 ഓളം കുട്ടികൾ

ബെംഗളൂരു : നൂറോളം കുട്ടികളാണ് തങ്ങളുടെ തെറ്റു കൂടാതെ വലിയ വില നൽകേണ്ടി വരുന്നുത്. മഹാദേവപുരയിലെ സർക്കാർ ഹയർ പ്രൈമറി സ്‌കൂളിലെ ഈ വിദ്യാർഥികൾ സ്‌കൂൾ സ്ഥിതി ചെയ്യുന്ന ഭൂമി തർക്കത്തിലായതിനാൽ ക്ലാസുകളിൽ പങ്കെടുക്കാൻ തുറസ്സായ സ്ഥലത്തിരിക്കാൻ നിർബന്ധിതരാവുകയാണ്. സ്‌കൂൾ വളപ്പിൽ അതിക്രമിച്ചു കയറിയ ചില വ്യക്തികൾ ശനിയാഴ്ച മുതൽ അദ്ധ്യാപകരോട് സ്കൂളിൽ വരരുതെന്ന് ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഞായറാഴ്ച സ്‌കൂളിൽ അവധിയായിരിക്കെ എത്തിയ സംഘം ക്ലാസ് മുറികൾ പൂട്ടിയിടുകയായിരുന്നു. ഇതോടെ തിങ്കളാഴ്ച സ്കൂളിൽ എത്തിയ കുട്ടികൾ ക്ലാസ് മുറികൾക്ക് പൂട്ടുവീണത് കൊണ്ട് പുറത്തുള്ള തുറന്ന…

Read More

വരനും വധുവും തമ്മിലുണ്ടായ തര്‍ക്കത്തിനു പിന്നാലെ ബന്ധുക്കള്‍ ഏറ്റമുട്ടി; വിവാഹം മുടങ്ങി

കൊല്ലം: വരനു വധുവും വഴക്കിട്ടതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ വിവാഹം മുടങ്ങി. പാരിപ്പള്ളി കിഴക്കനേല സ്വദേശിനിയായ യുവതിയും നാവായിക്കുളം വെട്ടിയറ സ്വദേശിയായ യുവാവും തമ്മില്‍ നടക്കാനിരുന്ന വിവാഹമാണ് മുടങ്ങിയത്. പാരിപ്പള്ളിയിലെ ഓഡിറ്റോറിയത്തിലായിരുന്നു ശനിയാഴ്ച വിവാഹം നടക്കാനിരുന്നത്. വെള്ളിയാഴ്ച വൈകിട്ട് മെഹന്തി ചടങ്ങിനായി വധുവിന്റെ വീട്ടില്‍ വരന്റെ സംഘമെത്തിയപ്പോളായിരുന്നു സംഭവം. വരനും വധുവും തമ്മില്‍ വഴക്കിട്ടു പിരിയുകയും പിന്നീട് ഇരു വീട്ടുകാരും ബന്ധുവീട്ടില്‍ വെച്ച് മധ്യസ്ഥ ചര്‍ച്ച നടത്തുകയും ചെയ്തു. ഇതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വരന്റെ പിതാവിന് മര്‍ദ്ദനമേറ്റു. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും പിന്നീട് സ്വകാര്യ…

Read More

മഹാരാഷ്ട്ര-കർണാടക അതിർത്തിത്തർക്കം;ബെളഗാവിയിൽ വൻ സംഘർഷം.

ബെംഗളൂരു: ഛത്രപതി ശിവജിയുടെ പ്രതിമയിൽ ബുധനാഴ്ച രാത്രി മഷി പുരട്ടിയതിനെ കർണാടക – മഹാരാഷ്ട്ര അതിർത്തിജില്ലയായ ബെലഗാവിയിൽ സംഘർഷം. അതിനെത്തുടർന്ന് ബെലഗാവിയിൽ വലിയ സമ്മേളനങ്ങൾ നിരോധിച്ചു. പ്രതിഷേധം അക്രമാസക്തമാവുകയും ബെലഗാവിയിലെ സ്വാതന്ത്ര്യ സമര സേനാനി സങ്കൊല്ലി രായണ്ണയുടെ പ്രതിമയും ഇന്നലെ രാത്രി തകർത്തത് പ്രദേശത്ത് സംഘർഷം വർധിപ്പിച്ചു. പോലീസിന്റേതുൾപ്പെടെയുള്ള ഒരു ഡസനിലധികം വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടാവുകയും ചെയ്തു. ബെലഗാവിയെ മഹാരാഷ്ട്രയുമായി സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന മഹാരാഷ്ട്ര ഏകീകരണ സമിതി ഡിസംബർ 13-ന് നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയതോടെയാണ് സങ്കർഷങ്ങൾക്ക് തുടക്കമായത്. ബെലഗാവിയിലാണ് കർണാടക നിയമസഭയുടെ…

Read More
Click Here to Follow Us