മഹാരാഷ്ട്ര-കർണാടക അതിർത്തിത്തർക്കം;ബെളഗാവിയിൽ വൻ സംഘർഷം.

ബെംഗളൂരു: ഛത്രപതി ശിവജിയുടെ പ്രതിമയിൽ ബുധനാഴ്ച രാത്രി മഷി പുരട്ടിയതിനെ കർണാടക – മഹാരാഷ്ട്ര അതിർത്തിജില്ലയായ ബെലഗാവിയിൽ സംഘർഷം. അതിനെത്തുടർന്ന് ബെലഗാവിയിൽ വലിയ സമ്മേളനങ്ങൾ നിരോധിച്ചു.

പ്രതിഷേധം അക്രമാസക്തമാവുകയും ബെലഗാവിയിലെ സ്വാതന്ത്ര്യ സമര സേനാനി സങ്കൊല്ലി രായണ്ണയുടെ പ്രതിമയും ഇന്നലെ രാത്രി തകർത്തത് പ്രദേശത്ത് സംഘർഷം വർധിപ്പിച്ചു. പോലീസിന്റേതുൾപ്പെടെയുള്ള ഒരു ഡസനിലധികം വാഹനങ്ങൾക്കുനേരെ കല്ലേറുണ്ടാവുകയും ചെയ്തു.

ബെലഗാവിയെ മഹാരാഷ്ട്രയുമായി സംയോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന മഹാരാഷ്ട്ര ഏകീകരണ സമിതി ഡിസംബർ 13-ന് നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയതോടെയാണ് സങ്കർഷങ്ങൾക്ക് തുടക്കമായത്. ബെലഗാവിയിലാണ് കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം നടക്കുന്നത്.

തൊട്ടുപിന്നാലെ, മഹാരാഷ്ട്ര ഏകീകരണ സമിതി ദീപക് ദാൽവിയുടെ മുഖത്ത് കന്നഡ അനുകൂല സംഘടനകളുടെ അംഗങ്ങൾ മഷി കുടഞ്ഞു. സംഭവത്തിൽ പ്രതികളായവരെ പിന്നീട് അറസ്റ്റ് ചെയ്‌തെങ്കിലും, ഇതിന് പ്രതികാരമായി ചൊവ്വാഴ്ച മഹാരാഷ്ട്രയിലെ കോലാപൂരിൽ സമിതി അനുഭാവികൾ കന്നഡ പതാക കത്തിച്ചതായി റിപ്പോർട്ടുണ്ട്.

തുടർന്ന് ബെംഗളൂരുവിലെ സദാശിവനഗറിൽ സ്ഥാപിച്ച ശിവജിയുടെ പ്രതിമയാണ് ബുധനാഴ്ച രാത്രി ചിലർ കറുത്തമഷിയൊഴിച്ച് വികൃതമാക്കിയത് ഇതിന്റെ വീഡിയോദൃശ്യം പ്രചരിച്ചതോടെ വെള്ളിയാഴ്ച അർധരാത്രി ബെലഗാവിയിലെ സംഭാജി സർക്കിളിൽ മഹാരാഷ്ട്ര അനുകൂല സംഘടനാപ്രവർത്തകർ നടത്തിയ പ്രതിഷേധമാണ് അക്രമാസക്തമായത്.

പ്രവർത്തകർ വാഹനങ്ങൾക്കുനേരെ കല്ലെറിഞ്ഞു. പോലീസ് സ്ഥലത്തെത്തി ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും ഇതിനുപിന്നാലെയാണ് സങ്കൊള്ളി രായണ്ണയുടെ പ്രതിമ തകർത്തത്.

‘വെള്ളിയാഴ്ച രാത്രി ബെലഗാവിയിലെ സങ്കൊല്ലി രായണ്ണയുടെ പ്രതിമ തകർത്തവർക്കെതിരെ കർശന നടപടിയെടുക്കാൻ ഞാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും, ബെംഗളൂരുവിലെ ശിവജിയുടെ പ്രതിമയിൽ മഷി പുരട്ടുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും, രാഷ്ട്രീയത്തിനുവേണ്ടി ഞാൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു, ശിവാജി മഹാരാജിനെയും സങ്കൊല്ലി രായണ്ണയെയും പോലെയുള്ള ഇതിഹാസങ്ങളെ അപമാനിക്കരുത്,” എന്നും കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us