നഗരത്തിലെ മലയാളി സൂപ്പർ മാർക്കറ്റിൽ വൻ തീപിടിത്തം

ബെംഗളൂരു; റിച്ച്മോണ്ട് ടൗണിലെ മലയാളി സൂപ്പർ മാർക്കറ്റിൽ വൻ തീപിടിത്തം. ഫാമിലി സൂപ്പർ മാർട്ടിൽ ചൊവ്വാഴ്ച രാത്രി 1.45 ഓടെയാണ് സംഭവം. കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി അൻവറും പാർട്ണർമാരും ചേർന്ന് നടത്തുന്നതാണ് ഫാമിലി സൂപ്പർ മാർട്ട്.

ചൊവ്വാഴ്ച രാത്രി ചെറിയതോതിൽ കടയിൽ തീ ശ്രദ്ധയിൽപെട്ടയുടനെ സമീപവാസികൾ കെട്ടിടയുടമയെയും അഗ്നിരക്ഷാ സേനയെയയും വിവരമറിയിച്ചിരുന്നു. എന്നാൽ, അഗ്നിരക്ഷആ സേന ഒരു മണിക്കൂർ കഴിഞ്ഞാണ് എത്തിയത്. രക്ഷാപ്രവർത്തനം വൈകിയതോടെ കടയിൽ മുഴുവൻ തീ ആളിപ്പടർന്നു.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

ഏകദേശം മൂന്നുകോടിയോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അൾസൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെയും രക്ഷാപ്രവർത്തനം തുടരുകയാണ്. ഷോർട്ട് സർക്യുട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ ബുള്ളറ്റ് ട്രെയിൻ റൂട്ട് മാറുന്നു! നിങ്ങളുടെ നാട്ടിലൂടെയാണോ പുതിയ പാത?"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts