വൈസ് ചാൻസലറുടെ മകളുടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി 70,000 രൂപ കവർന്നു.

ബെംഗളൂരു : വൈസ് ചാൻസലറുടെ മകളുടെ ഡെബിറ്റ് കാർഡ് വിവരങ്ങൾ ചോർത്തി 70,000 രൂപ കവർന്നു. ഗദകിലെ കർണാടക റൂറൽ ഡവലപ്മെന്റ് ആൻഡ് പഞ്ചായത്ത് രാജ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ തിമ്മെഗൗഡയുടെ മകളുടെ അക്കൗണ്ടിൽനിന്നാണു പണം കവർന്നത്.

വെള്ളിയാഴ്ച രാത്രിയാണ് എസ്ബിഐയിൽനിന്നാണെന്നു പറഞ്ഞ് തിമ്മെഗൗഡയുടെ ഫോണിലേക്കു കോൾ വന്നത്. മകളുടെ ഡെബിറ്റ് കാർഡ് സാങ്കേതിക തകരാറിനെ തുടർന്നു ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും ഇതു ശരിയാക്കാൻ മൊബൈലിലേക്കു വന്ന ഒടിപി നമ്പർ പറഞ്ഞുതരണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ

ആദ്യം നമ്പർ നൽകാൻ മടിച്ചെങ്കിലും താൻ ബാങ്ക് പ്രതിനിധിതന്നെയാണെന്ന് ഇയാൾ വിശ്വസിപ്പിച്ചതോടെ നമ്പർ നൽകുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ പണം പിൻവലിച്ചതായുള്ള സന്ദേശവും ലഭിച്ചു. തിമ്മെഗൗഡയുടെ പരാതിയിൽ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്രവാഹന യാർഡിൽ വൻ തീപിടിത്തം: 300-ലേറെ ഇ.വികൾ കത്തിയമർന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts