ഓണാവധിക്കു കേരളത്തിലേക്കു താരതമ്യേന കുറഞ്ഞ നിരക്കിൽ സ്പെഷൽ ബസ് സർവീസുകളുമായി കർണാടക ആർടിസി.

ബെംഗളൂരു : ഓണാവധിക്കു കേരളത്തിലേക്കു താരതമ്യേന കുറഞ്ഞ നിരക്കിൽ സ്പെഷൽ ബസ് സർവീസുകളുമായി കർണാടക ആർടിസി. ഏറ്റവുമധികം തിരക്കുള്ള ഓഗസ്റ്റ് 23നു കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്കായി നാലു സ്പെഷലുകളാണ് ഇന്നലെ അനുവദിച്ചത്. പതിവു സർവീസുകളിലെ ടിക്കറ്റുകളിലേറെയും തീർന്നതിനാലാണ് സ്പെഷൽ അനുവദിച്ചത്. കേരള ആർടിസിയെക്കാൾ എസി ബസുകളിലെ നിരക്കു കുറവാണ് കർണാടക ബസുകളിലെ ടിക്കറ്റുകൾ തീരാൻ കാരണം.

തിരുവനന്തപുരം (1007 രൂപ), കോട്ടയം (969), എറണാകുളം(865), തൃശൂർ(816), പാലക്കാട്(617-769), കോഴിക്കോട്(649-664), കണ്ണൂർ(617), കാഞ്ഞങ്ങാട്(711 രൂപ) എന്നിങ്ങനെയാണ് ഈ ദിവസം കർണാടക എസി സെമിസ്ലീപ്പർ ബസുകളിലെ ടിക്കറ്റ് ചാർജ്. സ്പെഷൽ എസി ബസുകളിൽ 1215 മുതൽ 1378 രൂപ വരെയും.

  ബന്ദിപ്പുരയിലും നാഗരഹോളയിലും ജംഗിൾ സഫാരി പുനരാരംഭിച്ചു

റിസർവേഷൻ ചാർജ് ഒഴികെയുള്ള നിരക്കാണിത്. തിരുവനന്തപുരം(1518 രൂപ), കൊട്ടാരക്കര(1368), പത്തനംതിട്ട(1342), കോട്ടയം(1254), എറണാകുളം(1166), കോഴിക്കോട്(737 രൂപ) എന്നിങ്ങനെയാണ് കേരള ആർടിസി വോൾവോ–സ്കാനിയ ബസുകളിൽ ഈ ദിവസത്തെ ടിക്കറ്റ് നിരക്ക്. ഒരേ സ്ഥലത്തേക്ക് 70 മുതൽ 500 രൂപ വരെയാണ് കേരള ബസുകളിൽ കൂടുതൽ നൽകേണ്ടത്. ഇതേ കാരണത്താൽ കേരള ബസുകളിലെ ടിക്കറ്റ് വിൽപന മന്ദഗതിയിലാണ്.

  പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

സ്വകാര്യ ബസുകളും കഴിഞ്ഞ വർഷത്തെപ്പോലെ ഉയർന്ന നിരക്കിലാണ് ഓണക്കാല സർവീസുകൾ നടത്തുന്നത്. സേലം വഴി തെക്കൻ കേരളത്തിലേക്ക് 1500 മുതൽ 2900 രൂപ വരെയാണ് സ്വകാര്യബസുകൾ ഈടാക്കുന്നത്. എന്നാൽ കഴിഞ്ഞ വർഷം ഉൽസവകാല സ്പെഷലുകളിൽ 2000 രൂപ വരെ ഏർപ്പെടുത്തിയ കർണാടക ആർടിസി ഇത്തവണ ചാർജ് കുത്തനെ കുറച്ചാണ് യാത്രക്കാരെ ആകർഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു
[masterslider id="10"]

Related posts