ബംഗളൂരു: ബംഗളൂരു നഗരത്തിൽ ലുലു ഗ്രൂപ്പിൻ്റെ നാലാമത്തെ സ്റ്റോർ ഇലക്ട്രോണിക് സിറ്റി എം.ഫൈവ് മാളിൽ തുറന്നു. ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ സാന്നിധ്യത്തിൽ കർണാടക ഗതാഗത-മുസ്റെ വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പുതിയ ലുലു ഡെയ്ലി സ്റ്റോറി ആയിരത്തിലേറെ പേർക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരം നൽകുന്നതായും കർഷകരുടെ പ്രാദേശിക വിപണിയെ മെച്ചപ്പെടുത്തുന്നതായും എം.എ. യൂസുഫലി പറഞ്ഞു. 45,000 ചതുരശ്ര അടിയിൽ ഒരുക്കിയ ലുലു ഡെയിലി സ്റ്റോറിനായി 700 പാർക്കിങ് ഇടങ്ങളും ഒരുക്കിയതായി മാനേജ്മെന്റ് വ്യക്തമാക്കി.
Read MoreTag: Lulu
കർണാടകയിൽ 2000 കോടി നിക്ഷേപിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്
ബെംഗളൂരു: ലുലു ഗ്രൂപ്പിൽ നിന്ന് 2000 കോടി രൂപയുടെ നിക്ഷേപത്തിനുള്ള ധാരണപത്രം കർണാടക സർക്കാർ ഒപ്പ് വച്ചു. സ്വിറ്റ്സർലാൻഡിലെ ദാവോസിൽ നടക്കുന്ന ലോക ഇക്കണോമിക് ഫോറത്തിൽ വച്ചാണ് ധാരണ പത്രം ഒപ്പ് വച്ചത്. 4 ഷോപ്പിംഗ് മാളുകളും ഹൈപ്പർ മാർക്കറ്റുകളും ഭക്ഷണ കയറ്റുമതി യൂണിറ്റുകളും കർണാടകയിൽ ആരംഭിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ സാന്നിധ്യത്തിൽ ഒപ്പ് വച്ച കരാർ പ്രകാരം 10000 തൊഴിൽ അവസരങ്ങൾ ലുലു കർണാടകയിൽ ഒരുക്കും.
Read More