നവജാത ശിശുവിനെ അമ്മ കിണറ്റിൽ എറിഞ്ഞു

ബെംഗളൂരു: 10 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ കിണറ്റിലെറിഞ്ഞു. പ്രസവശേഷം യുവതി വിഷാദരോഗിയായിരുന്നതായി പോലീസ്. ഇരുപതുകാരിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

കര്‍ണാടകയിലെ സുള്ള്യയിലാണ് സംഭവം.

പ്രതി പവിത്രയ്ക്ക് ഒരു പെണ്‍കുഞ്ഞ് വേണമെന്നായിരുന്നു ആഗ്രഹം. ഇതിന് വിപരീതമായി ആണ്‍കുട്ടി ജനിച്ചു. ആഗ്രഹം നടക്കാത്തതിനെ തുടര്‍ന്ന് നവജാത ശിശുവിനെ കിണറ്റിലേക്ക് വലിച്ചെറിയുകയായിരുന്നുവെന്നും ഭര്‍ത്താവിന്റെ സഹോദരി നല്‍കിയ പരാതിയില്‍ പറയുന്നു.

  ന​ഗരത്തിൽ ബാഗിലാക്കി ഉപേക്ഷിച്ച അജ്ഞാത മൃതദേഹം നായ്ക്കൾ വലിച്ചിഴച്ചു; നടുക്കുന്ന ദൃശ്യം കണ്ടത് പ്രഭാത സവാരിക്കാർ; പ്രതികൾക്കായി വലവിരിച്ച് പോലീസ്

ഒക്‌ടോബര്‍ 19ന് മംഗളൂരുവിലെ ആശുപത്രിയില്‍ വച്ചാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവശേഷം അസ്വസ്ഥയായിരുന്നുവെന്നും കുഞ്ഞിന് മുലപ്പാല്‍ പോലും നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. ബംഗളൂരു സ്വദേശിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഒരു വര്‍ഷം കഴിഞ്ഞ് യുവതി മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിലാണ് ആണ്‍കുഞ്ഞ് ജനിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോറമംഗലയിലെ പബ്ബിൽ തുടങ്ങി വെച്ചു; ബെംഗളൂരു പോലീസിന്റെ മുന്നിൽ വെച്ച് പെൺകുട്ടികൾ യുവാവിനെ തല്ലിചതച്ചു! വീഡിയോ കാണാം
[masterslider id="10"]

Related posts