ലിവർപൂൾ സർവലാശാലയുടെ ഇന്ത്യയിലെ ആദ്യ കാമ്പസ് ബംഗളൂരുവിൽ സ്ഥാപിക്കും

ബെംഗളൂരു : ലിവർപൂൾ സർവകലാശാലയുടെ ഇന്ത്യയിലെ ആദ്യ ക്യാമ്പസ് ബംഗളൂരുവിൽ തുടങ്ങും. യു.ജി.സിയുടെ അനുമതി ഇതിനായി ലഭിച്ചിട്ടുണ്ട്.

വിദേശസർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസുകൾ സ്ഥാപിക്കണമെന്ന നരേന്ദ്ര മോദി സർക്കാറിന്റെ നിർദേശമനുസരിച്ചാണ് യൂനിവേഴ്സിറ്റി ഇന്ത്യയിൽ ക്യാമ്പസ് സ്ഥാപിക്കുന്നത്.

2026-2027 വർഷത്തിൽ ക്യാമ്പസിൽ നിന്ന് വിദ്യാർഥികൾക്ക് പഠിക്കാനാകുമെന്നാണ് പ്രതീക്ഷ. ആദ്യഘട്ടത്തിൽ നിയമം, ബിസിനസ്, ഹെൽത്ത് സയൻസ് തുടങ്ങിയ വിഷയങ്ങളിലെ കോഴ്സുകൾ ഉണ്ടാവും.

  സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയും ആലിപ്പഴ വീഴ്ചയും; 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്! കടലിൽ പോകരുതെന്ന് കർശന നിർദ്ദേശം;

ഇല്ലിനോയ്സ് ഇൻസ്റ്റിറ്റ്യൂറ്റ് ടെക്നോളജി, വിക്ടോറിയ യൂനിവേഴ്സിറ്റി, വെസ്റ്റേൺ യൂനിവേഴ്സിറ്റി തുടങ്ങിയ യൂനിവേഴ്സിറ്റികൾക്കെല്ലാം ഇന്ത്യയിൽ ക്യാമ്പസുകൾ സ്ഥാപിക്കുന്നതിനുള്ള അനുമതി യു.ജി.സി നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നേരിയ ആശ്വാസത്തിന് വഴി: അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us