ബംഗളൂരുവിൽ മെയ് മാസത്തിൽ പെയ്തത് റെ​ക്കോഡ് മഴ

ബംഗളൂരു: നഗരത്തിൽ മെയ് മാസത്തിൽ പെയ്തത് റെക്കോഡ് മഴയെന്ന് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ. മെയ് ഒന്ന് മുതൽ 26 വരെയുള്ള കാലയളവിൽ 307.9മില്ലി മീറ്റർ മഴയാണ് നഗരത്തിൽ പെയ്തിറങ്ങിയത്. ഇതാദ്യമായാണ് മെയിൽ ഇത്രയും മഴ ബംഗളൂരുവിൽ പെയ്യുന്നത്.

ഇതിന് മുമ്പ് 2023 മെയിലായിരുന്നു ബംഗളൂരുവിൽ ഏറ്റവും കൂടുതൽ മഴ പെയ്തത്. 305 മില്ലി മീറ്റർ മഴയാണ് അന്ന് പെയ്തത്. 2022ൽ 207.4 മില്ലി മീറ്റർ, 2017 241.9 മില്ലി മീറ്റർ, 2018ൽ 239.8 മില്ലി മീറ്റർ എന്നിങ്ങനെയാണ് ബംഗളൂരുവിൽ ​മെയ് മാസത്തിൽ പെയ്ത മഴയുടെ കണക്കുകൾ.

  ഡൽഹിയിലെ പോലീസ് നടപടിയിൽ ബെംഗളൂരുവിൽ പ്രക്ഷോഭം; ബി.ജെ.പി എം.എൽ.എയ്ക്ക് നേരെ മുട്ടയേറ്, അഞ്ചുപേർ അറസ്റ്റിൽ

കഴിഞ്ഞയാഴ്ച 24 മണിക്കൂറിനിടെ ബംഗളൂരുവിൽ 105 മില്ലി മീറ്റർ മഴ പെയ്തിരുന്നു. മഴ കനത്തതോടെ ബംഗളൂരുവിലെ ദുരിതങ്ങളും വർധിക്കുകയാണ്. പലയിടത്തും വെള്ളക്കെട്ടും ട്രാഫിക് ബ്ലോക്കും നിത്യസംഭവമായി മാറിയിട്ടുണ്ട്. ഇതിനെതി​രെ ജനങ്ങളിൽ നിന്ന് വലിയ പ്രതിഷേധവും ഉയരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടുറോഡിൽ കാർ ഡ്രൈവർക്ക് ഓട്ടോ ഡ്രൈവറുടെ ക്രൂരമർദ്ദനം, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts