കര്‍ണാടകയില്‍ കുടുങ്ങിക്കിടക്കുന്ന അന്യസംസ്ഥാനക്കാരെ നാട്ടിലെത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നു;നാളെ മുതല്‍ പേര് രജിസ്റ്റർ ചെയ്യാം.

ബെംഗളൂരു : താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി കര്‍ണാടകയില്‍ വന്നവരില്‍ സ്വന്തം വാഹനമില്ലാത്തവര്‍ ലോക്ക് ഔട്ട്‌ കാരണം കഴിഞ്ഞ ഒന്നര മാസമായി ഇവിടെ തന്നെ കുടുങ്ങിക്കിടക്കുകയാണ്,ചികിത്സക്കായി വന്നവര്‍ ,നാട് കാണാന്‍ വേണ്ടി വന്നവര്‍, കോഴ്സ്  കഴിഞ്ഞ വിദ്യാര്‍ഥികള്‍ എന്തിന് സാധനങ്ങള്‍ വാങ്ങാനും രണ്ടു ദിവസമായി ബന്ധു വീട് സന്ദര്‍ശിക്കാന്‍ എത്തിയവര്‍ വരെ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്.

സ്വന്തമായി വാഹനമുള്ളവര്‍ തിരിച്ചു പോയി,വാഹനമില്ലാത്തവര്‍ക്ക് മുന്നില്‍ ഇതുവരെ ഒരു വഴിയും തുറന്നിട്ടില്ല,ചില സംഘടനകള്‍ നടത്തുന്ന സര്‍വീസുകള്‍ ഒഴികെ.

ഇവിടെ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കുന്നതില്‍ കേരള.ആര്‍.ടി.സിയും പൂര്‍ണമായി പരാജയപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍,കര്‍ണാടക ആര്‍ ടി സി സമീപത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും സര്‍വീസ് നടത്താന്‍ തയ്യാറെടുക്കുകയാണ്.

  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ

കേരള, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കാണ് കർണാടക ബസുകൾ ഒരുക്കുക

ഇതിനായുള്ള ഹെല്പ് ഡസ്ക് നാളെ മുതൽ പ്രവർത്തനം ആരംഭിക്കും

ഹെൽപ് ഡെസ്കിൽ വിളിച്ചു പേര് രജിസ്റ്റർ ചെയ്യാം.

കേരളത്തിന്റെയും കര്‍ണാടകയുടെയും പാസുകൾ ഉള്ളവർക്കാണ് യാത്ര സൗകര്യം

കേരളത്തിനുള്ള ഹെൽപ് ഡസ്ക്ക് നമ്പരുകള്‍ :7760990287, 7760990988, 7760990531,6366423895, 6366423896.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
  ബ്രാൻഡ് നെയ്യ് വാങ്ങുന്നവർ സൂക്ഷിക്കുക! ബെംഗളൂരു നിവാസികളെ ഭയപ്പെടുത്തുന്ന സർവേ ഫലം പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts