ലിവിംഗ് ടുഗെതറിൽ കുഞ്ഞ് ജനിച്ചപ്പോൾ മാതാവിനും പിതാവിനും വേണ്ട; 12 ദിവസം പ്രായമായ ഒരു ബാല്യം കൂടി അനാഥമായി.

ബെംഗളൂരു : ഓദ്യോഗികമായി വിവാഹം കഴിക്കാതെ തന്നെ സ്ത്രീ പുരുഷൻമാർക്ക് ഒന്നിച്ച് താമസിക്കാൻ രാജ്യത്തെ നിയമം അനുവദിക്കുന്നുണ്ട്.

എന്നാൽ അതിൽ കുട്ടികളുണ്ടായാൽ അവരുടെ സംരക്ഷണം ഏറ്റെടുക്കാൻ പങ്കാളികളിൽ രണ്ട് പേരും തയ്യാറല്ലെങ്കിലോ, ഒരു കുരുന്ന് കൂടി അനാഥനാവുകയാണ്.

മൈസൂരുവിലെ സരസ്വതിപുരയിൽ ഒന്നിച്ച് താമസിച്ച് വന്ന 21 വയസുള്ള വിദ്യാസമ്പന്നരായ യുവതീ യുവാക്കളാണ് തങ്ങൾക്ക് ലഭിച്ച 12 ദിവസം പ്രായമായ ചോരക്കുഞ്ഞിനെ വേണ്ടെന്ന് പറഞ്ഞത്.

  'ആണി മാഫിയ' നഗരത്തിലെ ഈ റോഡുകളിൽ നിന്നെല്ലാം ആണികൾപെറുക്കി ജനങ്ങൾ; യാത്രക്കാരുടെ ജീവൻ അപകടത്തിൽ വീഡിയോ കാണാം

കഴിഞ്ഞ ആഴ്ച ബെംഗളൂരുവിലായിരുന്നു യുവതിയുടെ പ്രസവം.

ഇവർ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറെടുക്കുകയാണ് എന്നറിഞ്ഞ അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തങ്ങൾക്കും കുടുംബാംഗങ്ങൾക്കും കുഞ്ഞിനെ സംരക്ഷിക്കാൻ താൽപര്യമില്ലെന്ന് ഇരുവരും അറിയിച്ചു.

തുടർന്ന് പോലീസും ജില്ലാ ശിശുക്ഷേമ സമിതിയും ചേർന്ന് കുട്ടിയെ കൊല്ലേഗലിലെ സന്നദ്ധ സംഘടനയുടെ സംരക്ഷണയിലാക്കി.

പാങ്കാളികൾക്ക് കൗൺസിലിംഗ് നൽകിക്കൊണ്ടിരിക്കുകയാണെന്നും തീരുമാനമെടുക്കാൻ 2 മാസം സമയം അനുവദിച്ചതായും സമിതി അംഗങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെ വിട്ടു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  യാത്രക്കാരുടെ മനസ്സ് വായിക്കാൻ നമ്മ മെട്രോ; ട്രാക്കരികിൽ വരാൻ പോകുന്ന ഡിജിറ്റൽ ബോർഡുകൾക്ക് പിന്നിലെ രഹസ്യം!
[masterslider id="10"]

Related posts