പിടിതരാതെ കര്‍ണാടകയില്‍ കോവിഡ്-19;ഒരു ദിവസത്തെ പുതിയ രോഗികളുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡ്‌!

ബെംഗളൂരു : ഇന്ന് വൈകുന്നേരം 5 മണിക്ക് സംസ്ഥാന  ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം , കര്‍ണാടകയില്‍ പുതിയതായി 54 പേര്‍ക്ക് കോവിഡ്-19 രോഗബാധ സ്ഥിരീകരിച്ചു.

രാവിലെ പുറത്തിറക്കിയ ബുള്ളറ്റിനില്‍ രോഗികളുടെ എണ്ണം 53 ആയിരുന്നു.

രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിൽസ തേടിയിരുന്ന 56 കാരി ഇന്ന് ബെംഗളൂരു നഗര ജില്ലയിൽ മരിച്ചു.

ആകെ സംസ്ഥാനത്തെ കോവിഡ് ബാധിച്ചവരുടെ എണ്ണം 848 ആയി, ഇതുവരെ 31 പേർ മരിച്ചു.

  യാത്രാക്ലേശത്തിന് ആശ്വാസമാകും; നമ്മ മെട്രോ ഗ്രീൻ ലൈനിൽ പുതിയ നീക്കം

ബെംഗളൂരു നഗര ജില്ല (3), ബെളഗാവി (22),ചിക്കബലാപുര (1), ഉത്തര കന്നഡ (7), കലബുറഗി (4), ശിവമൊഗ്ഗ (8), ബാഗൽകോട്ടെ (8), ദാവനഗെരെ (1) എന്നിങ്ങനെയാണ് പുതിയ കേസുകൾ.

ജില്ലതിരിച്ചുള്ള രോഗികളുടെ കണക്കു താഴെ:

കോവിഡ്-19 മായി ബന്ധപ്പെട്ട് ബെംഗളൂ വാർത്ത പ്രസിദ്ധീകരിച്ച എല്ലാ വാർത്തകളും താഴെ “കോവിഡ് 19 കർണാടക അപ്പ്ഡേറ്റ് “പ്രത്യേക പേജിൽ വായിക്കാം.

  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്
[masterslider id="10"]

Related posts