ബെംഗളൂരുവിനെ ഇനി പുതിയ ക്യാപ്റ്റൻ നയിക്കും

ബെംഗളൂരു: പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച്‌ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. സൗത്ത് ആഫ്രിക്കന്‍ മുന്‍ നായകന്‍ ഡു പ്ലെസിസ് ആണ് ബെംഗളൂരുവിന്റെ പുതിയ ക്യാപ്റ്റന്‍.

ഡിവില്ലിയേഴ്‌സിന് പകരം മറ്റൊരു സീനിയര്‍ സൗത്ത് ആഫ്രിക്കന്‍ താരത്തെ താര ലേലത്തിലൂടെ ടീമിലേക്ക് എത്തിച്ചപ്പോള്‍ തന്നെ ഡു പ്ലെസിസ് ആയിരിക്കും ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുക എന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. 2021 സീസണില്‍ റണ്‍വേട്ടയില്‍ മുന്‍പില്‍ നിന്ന താരമാണ് ഡു പ്ലെസിസ്. സൗത്ത് ആഫ്രിക്കയെ ഏറെ നാള്‍ നയിച്ചതിന്റെ അനുഭവസമ്പത്തും ഡു പ്ലെസിസിന് ബെംഗളൂരുവിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്താന്‍ തുണച്ചു.
കഴിഞ്ഞ സീസണോടെ വിരാട് കോഹ്ലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പിന്മാറുകയായിരുന്നു. ആര്‍സിബിയെ ഒരുവട്ടം പോലും കിരീടത്തിലേക്ക് നയിക്കാനാവാതെയാണ് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. മൂന്ന് വട്ടമാണ് ബെംഗളൂരു ഐപിഎല്ലില്‍ ഫൈനലില്‍ കാലിടറിയത് . പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചതിനൊപ്പം സീസണിലേക്കുള്ള പുതിയ ജേഴ്‌സിയും ബെംഗളൂരു ടീം പുറത്തുവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്
[masterslider id="10"]

Related posts